ബ്രസീലിനെ 2-1 ന് തകർത്ത് നോർവെ ക്വാർട്ടറിൽ
ന്യൂഡൽഹി: എർലിംഗ് ഹാളണ്ടിന്റെ അവസാന നിമിഷങ്ങളിലെ ഇരട്ട ഗോളുകളുടെ കരുത്തിൽ ബ്രസീലിനെ 2-1ന് കീഴടക്കി നോർവെ ലോകകപ്പ് ഫുട്ബാളിന്റെ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ചരിത്രത്തിൽ ആദ്യമായാണ് നോർവെ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ഇടംപിടിക്കുന്നത്. ഇഞ്ചുറി ടൈമിൽ പെനാൽറ്റിയിലൂടെ നെയ്മർ നേടിയ ഗോൾ മാത്രമാണ് ബ്രസീലിന് ആശ്വാസമായത്. ആദ്യ പകുതിയിൽ ഇരു ടീമുകളും മികച്ച അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ നേടാനായില്ല. മത്സരത്തിന്റെ പത്താം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ബ്രസീലിന് ലീഡ് നേടാനുള്ള സുവർണാവസരമായിരുന്നെങ്കിലും ബ്രൂണോ ഗ്വിമറെഷിന്റെ ഷോട്ട് നോർവെ…

