ഉമ്മവയ്ക്കുന്നത് കുറ്റമല്ല പക്ഷേ കാറിനെ ഉമ്മവയ്ക്കുന്നത് കുറ്റമാണെന്നാണ് ഗ്വാളിയോർ പൊലീസ്;3400 ഉമ്മയ്ക്ക് പിഴ 5500രൂപ, കാറുടമ പിടിച്ചത് വൻ പുലിവാൽ
സ്വന്തം കാറിൽ 3400 ചുടുചുംബനങ്ങളുടെ ലിപ്സ്റ്റിക്ക് അടയാളങ്ങളുമായി മോഡിഫിക്കേഷൻ നടത്തിയ ഉടമയ്ക്ക് ലഭിച്ചത് 5500 രൂപ പിഴ. വിദേശത്ത് വൈറലായ ഈ ട്രെൻഡ് സമൂഹമാദ്ധ്യമങ്ങളിലൂടെ കണ്ട് അനുകരിക്കുകയായിരുന്നു കാർ ഉടമയായ ആദിത്യ. നിറയെ ചുവന്ന ലിപ്സ്റ്റിക്ക് അടയാളങ്ങളുമായി റോഡിലൂടെ പായുന്ന കാറിന്റെ വീഡിയോ വൈറലാവുകയും ചെയ്തു. ഈ വീഡിയോയാണ് പ്രശ്നമായതും. വീഡിയോ കണ്ട പൊലീസ് ഉടമയെ പൊക്കി കാര്യങ്ങൾ പറഞ്ഞുമനസിലാക്കിയശേഷം പിഴ ചുമത്തുകയായിരുന്നു. ഇത്തരം മോഡിഫിക്കേഷനുകൾ നടത്തുന്നത് നിയമപ്രകാരം അനുവദനീയമല്ലെന്ന് പറഞ്ഞുമനസിലാക്കിച്ചശേഷമായിരുന്നു പിഴ ചുമത്തിയത്. തുടർന്ന് ഉടമയെക്കൊണ്ടുതന്നെ…

