അരീക്കോട് ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ട് കുട്ടികളും മരിച്ചു

മലപ്പുറം: അരീക്കോട് ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ട് കുട്ടികളും മരിച്ചു. മലപ്പുറം കിഴിശ്ശേരി സ്വദേശികളായ ആര്യ (15), അഭിനനന്ദ (12) എന്നിവരാണ് മരിച്ചത്. കുനിയിൽ മുടിക്കപ്പാറയിലെ ക്വാറിയിലെ വെള്ളക്കെട്ടിൽ വീണാണ് കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റത്. അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Read More

പാലക്കാട് പശുഫാമിലെ ജലസംഭരണി തകർന്ന് അപകടം; അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

പാലക്കാട്: ജലസംഭരണി തകർന്ന് അമ്മയും കുഞ്ഞും മരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശി ഷമാലി (30), മകൻ സാമി റാം(2) എന്നിവരാണ് മരിച്ചത്. പാലക്കാട്‌ ചെർപ്പുളശ്ശേരി വെള്ളിനേഴിയിൽ വീട്ടിലെ ജലസംഭരണി തകർന്നായിരുന്നു അപകടം. ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയും കുഞ്ഞുമാണ് ദാരുണമായി മരിച്ചത്. പശു ഫാമിലെ തൊഴിലാളിയാണ് മരിച്ച യുവതി. പശുഫാമിൽ താൽക്കാലികമായി നിർമിച്ച ടാങ്കാണ് പൊട്ടിയത്. വെള്ളത്തിൻ്റെ ശക്തി കാരണം മൂന്ന് ഭാഗത്തേക്കും പൊട്ടിയൊഴുകുകയായിരുന്നു. അമ്മയും കുഞ്ഞും വെള്ളത്തിൽ അകപ്പെട്ട് ഒരുമണിക്കൂറോളം കിടന്നു. ഫാമിലുണ്ടായിരുന്നവർ പണി കഴിഞ്ഞ്…

Read More

സ്കൂളിൽ നിന്നും വീട്ടിലേക്ക് വരുന്നതിനിടെ കുഴഞ്ഞുവീണു; ആലപ്പുഴയിൽ പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചു

ആലപ്പുഴ: സ്കൂളിൽ നിന്നും വീട്ടിലേക്ക് വരുന്നതിനിടെ കുഴഞ്ഞുവീണ വിദ്യാർത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു. ആലപ്പുഴ മുഹമ്മ സ്വദേശികളായ സജീഷ്-കവിത ദമ്പതികളുടെ മകൾ താര സജീഷാണ് മരിച്ചത്. മുഹമ്മ എബിവി എച്ച് എസ് എസിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. ഇന്നലെ വൈകിട്ട് സ്കൂൾ വിട്ടുവരുന്ന വഴി റോഡിൽ കുഴഞ്ഞു വീഴുകയായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. സജീഷ്-കവിത ദമ്പതികളുടെ മൂത്ത മകളാണ് താര.

Read More

കുവൈറ്റിൽ ഉണ്ടായ വാഹനാപകടത്തിൽ ആറ് ഇന്ത്യക്കാർ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ 6 ഇന്ത്യന്‍ പ്രവാസികള്‍ മരിച്ചു. ഇന്ന് രാവിലെ 7ന് വേ റിങ് റോഡില്‍ ഉണ്ടായ വാഹനാപകടത്തിലാണ് ഇന്ത്യക്കാരായ ആറ് പ്രവാസികള്‍ മരിച്ചത്.മരിച്ചവരും പരിക്കേറ്റവരും ഒരു കമ്പനിയിലെ തൊഴിലാളികളാണ്. അബ്‌ദുല്ല അൽ മുബാറക് ഏരിയയ്ക്ക് എതിർവശത്തുള്ള സെവൻത് റിങ് റോഡിലെ ബൈപാസ് പാലത്തിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. ബീഹാർ, തമിഴ്‌നാട് സ്വദേശികളായ തൊഴിലാളികളാണ് മരിച്ചതെന്നാണ് വിവരം. 3 പേർ ചികിത്സയിലാണ്. ഇതിൽ 2 പേർ മലയാളികളാണെന്നാണ് പുറത്തുവരുന്ന വിവരം. തൊഴിലാളികൾ സഞ്ചരിച്ച വാഹനത്തിൽ…

Read More

പൈപ്പ്ലൈനിന് എടുത്ത കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ചു; ടിപ്പറിൽ കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

     ആലപ്പുഴ : ദമ്പതികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടർ ടിപ്പറിൽ കുരുങ്ങി റോഡിൽ വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. നൂറനാട് പടനിലം സ്വദേശി ചന്ദ്രിക(52)യാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണം തെറ്റി ടിപ്പറിൽ കുരുങ്ങുകയായിരുന്നു. കെപി റോഡിൽ കരിമുളയ്ക്കൽ ജംഗ്ഷനിൽ വൈകിട്ട് 6 മണിയോടെയായിരുന്നു അപകടം. പൈപ്പ്ലൈനിനു വേണ്ടി എടുത്ത കുഴിയിൽ വീഴാതിരിക്കാൻ വെട്ടിച്ചപ്പോൾ അതേ ദിശയിൽ വരികയായിരുന്ന ടിപ്പറിൽ കുരുങ്ങി വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Read More

വാഹനാപകടത്തില്‍ എസ്എഫ്‌ഐ വനിതാ നേതാവ് മരിച്ചു

കൊല്ലം: കൊല്ലത്ത് വാഹനാപകടത്തില്‍ എസ്എഫ്‌ഐ വനിതാ നേതാവ് മരിച്ചു. കൊട്ടാരക്കര കോട്ടാത്തലയില്‍ നടന്ന വാഹനാപകടത്തില്‍ എസ്എഫ്‌ഐ വനിതാ നേതാവ് അനഘ പ്രകാശ് (25) ആണ് മരിച്ചത്. അനഘ ഓടിച്ചിരുന്ന സ്‌കൂട്ടര്‍ ബസ്സിന് പിന്നിടിച്ചാണ് അപകടം ഉണ്ടായത്. എസ്എഫ്‌ഐ കൊല്ലം ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ നെടുവത്തൂര്‍ ബ്ലോക്ക് എക്‌സിക്യൂട്ടീവ് അംഗവുമാണ് അനഘ പ്രകാശ്. വെണ്ടാര്‍ വിദ്യാദിരാജ ബിഎഡ് കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ്. നെടുവത്തൂര്‍ സ്വദേശികളായ പ്രവാസി മലയാളി പ്രകാശ് സുജാ ദമ്പതികളുടെ ഏക മകളാണ് അനഘ

Read More

പിന്നണി ​ഗായകൻ പി.വി വിശ്വനാഥൻ അന്തരിച്ചു

കണ്ണൂർ: പിന്നണി ഗായകൻ പി.വി വിശ്വനാഥൻ (55) അന്തരിച്ചു. ജയസൂര്യ അഭിനയിച്ച ‘വെള്ളം’ എന്ന സിനിമയിലൂടെയാണ് പിന്നണി ഗാനരംഗത്തേക്ക് കടക്കുന്നത്. ചിത്രത്തിലെ ‘ഒരു കുറി കണ്ടു നാം’ എന്ന് തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധേയമായിരുന്നു.നിരവധി ആൽബങ്ങൾക്കും സംഗീതം ഒരുക്കിയിട്ടുണ്ട്. ഭക്തിഗാനങ്ങളും പാടിയിട്ടുണ്ട്. ഗാനമേള വേദികളിലും സജീവമായിരുന്നു. സംസ്കാരം തിങ്കളാഴ്ച രാവിലെ 11 ന് നടക്കും. അവിവാഹാതിനാണ്

Read More

17 വയസുകാരന് ജീവൻ നഷ്ടപ്പെട്ടത് പിറന്നാൾ ദിനത്തിൽ; ഗുഡ്‌സ് ട്രെയിന് മുകളിൽ കയറി ഷോക്കേറ്റ കൗമാരക്കാരൻ മരിച്ചു

കൊച്ചി: ഗുഡ്‌സ് ട്രെയിന് മുകളിൽ കയറി ഷോക്കേറ്റ കൗമാരക്കാരൻ മരിച്ചു. പോണേക്കര സ്വദേശി ആന്‍റണി ജോസാണ് മരിച്ചത്. പിറന്നാൾ ദിനത്തിൽ ഗുഡ്സ് ട്രെയിനിന് മുകളിൽ കയറിയപ്പോഴായിരുന്നു 17 വയസുകാരന് ഷോക്കേറ്റത്. ഗുരുതരമായി പൊള്ളലേറ്റ് വെന്‍റിലേറ്ററിലായിരുന്നു ചികിത്സയിലിരിക്കെയായിരുന്നു ആന്‍റണി ജോസിന്റെ മരണം. ഇന്ന് വൈകിട്ട് ഇടപ്പള്ളി നോർത്ത് റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. റെയിൽപാളം മുറിച്ചു കടക്കാൻ സാധിക്കാത്തതിനാൽ ട്രെയിനിന് മുകളിൽ കയറി മറുവശത്തെത്താൻ ശ്രമിക്കവെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ആന്റണി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരിച്ചത്.

Read More

പമ്പാനദിയിൽ ചാടിയ നഴ്സിൻ്റെ മൃതദേഹം കണ്ടെത്തി; മൃതശരീരം കണ്ടെത്തിയത് ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ

മാന്നാർ: പമ്പാനദിയിൽ ചാടിയ നഴ്സിന്റെ മൃതദേഹം കണ്ടെത്തി. കുരട്ടിക്കാട് പനങ്ങാട്ട് രാധാകൃഷ്ണന്റെയും ഉഷയുടെയും മകൾ ചിത്രാ കൃഷ്ണൻ (34)ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച്ച പരുമല പന്നായി പാലത്തിൽ നിന്നും പമ്പയാറ്റിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം വീയപുരം തടി ഡിപ്പോയുടെ സമീപത്ത് നിന്നാണ് ഇന്നലെ വൈകിട്ടോടെ കണ്ടെടുത്തത്. പരുമല സ്വകാര്യ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്നു യുവതി.കുടുംബ പ്രശ്നമാണ് യുവതിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. ചെരിപ്പും മൊബൈൽഫോണും പാലത്തിൽ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. നാട്ടുകാർ അറിയിച്ചതനുസരിച്ച് മാന്നാർ പൊലീസും, പുളിക്കീഴ്…

Read More

ചൂടുവെള്ളം നിറച്ച ബക്കറ്റിൽ വീണ് പൊള്ളലേറ്റു; നൽകിയത് നാട്ടുവൈദ്യന്റെ ചികിത്സ; മൂന്നു വയസ്സുകാരന്റെ മരണത്തിൽ അച്ഛനും നാട്ടുവൈദ്യനും അറസ്റ്റിൽ

പനമരം: മൂന്നു വയസ്സുകാരൻ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ അച്ഛനും ചികിത്സിച്ച വൈദ്യനും അറസ്റ്റിൽ. അല്‍ത്താഫ് (45), കുട്ടിയെ ചികിത്സിച്ച വൈദ്യന്‍ കമ്മന ഐക്കരക്കുടി ജോര്‍ജ് (68) എന്നിവരെ ആണ് അറസ്റ്റ് ചെയ്തത്. മനപൂര്‍വമല്ലാത്ത നരഹത്യ, ബാലനീതി നിയമത്തിലെ വകുപ്പുകള്‍ ചുമത്തി ആണ് അറസ്റ്റ്. കഴിഞ്ഞ മാസം 20ന് ആണ് അഞ്ചുകുന്ന് വൈശമ്പത്ത് അൽത്താഫിന്റെയും സഫീറയുടെയും മകൻ മുഹമ്മദ് അസാൻ മരിച്ചത്. ജൂൺ ഒൻപതിന് വൈകിട്ട് ചൂടുവെള്ളം നിറച്ച ബക്കറ്റിൽ വീണാണ് കുട്ടിക്കു പൊള്ളലേറ്റത്. തുടർന്നു കുട്ടിയെ മാനന്തവാടി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial