ലോക്സഭ തെരഞ്ഞെടുപ്പ്; വോട്ടർ ഐഡി കാർഡ് മാത്രമല്ല, വോട്ട് ചെയ്യാൻ ഈ 12 രേഖകൾ കൂടി ഉപയോഗിക്കാം

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയതോടെ അവസാനഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനവുമായി മുന്നണികളും പാർട്ടികളും ആവേശത്തിലാണ്. ഇത്തവണ 7 ഘട്ടങ്ങളിലാണ് രാജ്യത്ത് വോട്ടെടുപ്പ് നടക്കുന്നത്. വാശിയേറിയ പോരാട്ടത്തിൽ ജനവിധി കാത്തുനിൽക്കുകയാണ് ഓരോ മണ്ഡലങ്ങളും. സാധാരണയായി ഫോട്ടോ പതിപ്പിച്ച വോട്ടർ ഐഡി കാർഡാണ് ഏറ്റവും കൂടുതൽ പേർ വോട്ടിംഗിനായി ഉപയോഗിക്കാറുള്ളത്. എന്നാൽ, 12 തിരിച്ചറിയൽ രേഖകൾ കൂടി തിരഞ്ഞെടുപ്പിൽ ഐഡന്റിറ്റി കാർഡായി ഉപയോഗിക്കാവുന്നതാണ്.ദേശീയ ജനസംഖ്യ രജിസ്റ്റർ അടക്കമുള്ള 13 ഇനം തിരിച്ചറിയൽ രേഖകൾ വോട്ട് ചെയ്യാനായി ഉപയോഗിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ…

Read More

ലോക്സഭാ തിരഞ്ഞെടുപ്പ്: ഓൺലൈൻ സംവിധാനങ്ങൾ സജ്ജം

തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പ് കുറ്റമറ്റതും കാര്യക്ഷമവുമാക്കുന്നതിന് വിവിധ ഓൺലൈൻ സംവിധാനങ്ങൾ സജ്ജമായി. പെരുമാറ്റച്ചട്ട ലംഘനങ്ങൾ അധികാരികളെ അറിയിക്കാൻ ‘സി-വിജിൽ’, ഭിന്നശേഷിക്കാർക്ക് വോട്ടിംഗ് എളുപ്പമാക്കാൻ ഉപയോഗിക്കുന്ന ‘സക്ഷം’ മൊബൈൽ ആപ്പ് ഉൾപ്പെടെയുള്ള സംവിധാനങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. ചട്ടലംഘനങ്ങൾ അറിയിക്കാൻ ‘സി-വിജിൽ’ മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങളും ചെലവ് നിയന്ത്രണവുമായി ബന്ധപ്പെട്ട പരാതികളും വളരെ വേഗത്തിലും എളുപ്പത്തിലും തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുന്നതിന് കമ്മീഷൻ തയ്യാറാക്കിയ ആപ്പാണ് വിജിലൻസ് സിറ്റിസൺ (സി-വിജിൽ) ആപ്പ്. പൊതുജനങ്ങൾക്ക് ചട്ടലംഘനങ്ങൾ സംബന്ധിച്ച ചിത്രങ്ങൾ, വീഡിയോകൾ എന്നിവ പകർത്തി…

Read More

ഇമ്രാന്റെ പാർട്ടിക്ക് അപ്രതീക്ഷിത മുന്നേറ്റം 99 സീറ്റുകളുമായി മുന്നിൽ;പാകിസ്ഥാൻ തൂക്കുസഭയിലേക്ക്

ഇസ്ലാമാബാദ്: പാകിസ്ഥാൻ തൂക്കുസഭയിലേക്ക്. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പിടിഐ പാർട്ടിക്ക് അപ്രതീക്ഷിത മുന്നേറ്റം. തെരഞ്ഞെടുപ്പിൽ വിജയം അവകാശപ്പെട്ട് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫും രംഗത്തെത്തി. സൈന്യത്തിന്റെ പിന്തുണയുള്ള നവാസ് ഷെരീഫ് മറ്റു പാർട്ടികളുമായി ചേർന്നാണ് സർക്കാർ രൂപീകരിക്കാനുള്ള നീക്കം തുടങ്ങിയിരിക്കുന്നത്. ഫലം പ്രഖ്യാപിച്ച 252 സീറ്റുകളിൽ 99 സീറ്റ് പിടിഐ സ്വതന്ത്രർ നേടി. നവാസ് ഷെരീഫിൻ്റെ പാകിസ്ഥാൻ മുസ്ലിംലീഗ് 72 സീറ്റും ബിലാവൽ ഭൂട്ടോയുടെ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി 52 സീറ്റുകളിലും വിജയിച്ചു. പാകിസ്ഥാനിൽ സർക്കാരുണ്ടാക്കാൻ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial