കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ വോട്ടിങ് യന്ത്രം ഹാക്ക് ചെയ്യുന്നത് തടയാൻ 40 ലക്ഷം രൂപ വീതം ആവശ്യപ്പെട്ടതായി പരാതി
കാസര്‍കോട്: കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ വോട്ടിങ് യന്ത്രം ഹാക്കിങ് നടത്താൻ ബിജെപി ലക്ഷ്യമിടുന്നതായും ഇത് തടയാൻ ഓരോ മണ്ഡലത്തില്‍ നിന്നും 40 ലക്ഷം രൂപ വീതം വേണമെന്നും യുഡിഎഫ് സ്ഥാനാർഥികളോട് ജില്ലയിലെ മുതിർന്ന കോണ്‍ഗ്രസ് നേതാവ് ആവശ്യപ്പെട്ടതായി പരാതി. കാസർകോട് ജില്ല യുഡിഎഫ് നേതൃത്വം സംസ്ഥാന നേതൃത്വത്തിനാണ് പരാതി നല്‍കിയത്. ഉദുമ മണ്ഡലത്തിലെ പ്രമുഖനായ കോണ്‍ഗ്രസ് നേതാവിനെ കുറിച്ചാണ് പരാതി. ‘മഞ്ചേശ്വരത്ത് എ.കെ.എം. അഷ്റഫ് 2600 വോട്ടുകള്‍ക്ക് തോല്‍ക്കും. ഇവിഎം ഹാക്ക് ചെയ്യാൻ ബിജെപി തീരുമാനിച്ചിട്ടുണ്ട്. ഇത്…

