കന്നഡികര്‍ക്ക് മാത്രം ജോലി: എതിര്‍പ്പിനെ തുടര്‍ന്ന് കന്നഡ സംവരണ ബില്‍ മരവിപ്പിച്ചു
ബംഗളൂരു: സ്വകാര്യ മേഖലയില്‍ കന്നഡികര്‍ക്ക് തൊഴില്‍ സംവരണം ഏര്‍പ്പെടുത്തിക്കൊണ്ട് കര്‍ണാടക സര്‍ക്കാര്‍ അംഗീകാരം നല്‍കിയ കന്നഡ സംവരണ ബില്‍ മരവിപ്പിച്ചു. ഐടി മേഖലയില്‍ നിന്നുള്‍പ്പടെ എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമേ അന്തിമതീരുമാനമുണ്ടാകൂ എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. വ്യാഴാഴ്ചയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ കന്നഡ സംവരണ ബില്‍ അവതരിപ്പിച്ചത്. കന്നഡിഗര്‍ക്ക് അനുകൂലമായ സര്‍ക്കാരാണ് തന്റേത്. കന്നഡിഗര്‍ക്ക് ആനുകൂല്യങ്ങള്‍ ഉറപ്പാക്കുക എന്നതാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണനയെന്നുമാണ് സിദ്ധരാമയ്യ പറഞ്ഞത്. സ്വകാര്യസ്ഥാപനങ്ങളിലെ ഗ്രൂപ്പ് സി, ഡി പോസ്റ്റുകളിലെ…

