മലപ്പുറത്ത് പോലീസിൽ വൻ അഴിച്ചു പണി; കൂട്ട സ്ഥലം മാറ്റ ഉത്തരവ്
തിരുവനന്തപുരം: മലപ്പുറം പൊലീസിൽ വൻ അഴിച്ചു പണി. ജില്ലയിലെ എട്ട് ഡി.വൈ.എസ്.പിമാർ ഉൾപ്പെടെ 16 ഡി.വൈ.എസ്.പിമാരെ സ്ഥലം മാറ്റി ഉത്തരവ് പുറപ്പെടുവിച്ചു. താനൂർ ഡി.വൈ.എസ്.പി. വി.വി. ബെന്നിയെ കോഴിക്കോട് റൂറൽ ക്രൈംബ്രാഞ്ചിലേക്ക് സ്ഥലം മാറ്റി. മലപ്പുറം എസ്.പി. എസ് ശശിധരനെ മാറ്റാൻ മുഖ്യമന്ത്രിയുടെ നിർദേശമുണ്ടെങ്കിലും ഇതുസംബന്ധിച്ച ഉത്തരവ് ഇപ്പോൾ പുറപ്പെടുവിച്ചിട്ടില്ല. എസ്പി ശശിധരനെ മാറ്റിയുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നാണ് സൂചന. പി.വി. അൻവർ എം.എൽ.എ.യുടെ ആരോപണങ്ങൾക്ക് പിന്നാലെയാണ് മലപ്പുറം പൊലീസിൽ വൻ അഴിച്ചു പണി നടത്തിയിരിക്കുന്നത്. പാലക്കാട്…

