വിതുരയിൽ ജനവാസ മേഖലയിൽ 14 അടി നീളമുള്ള രാജവെമ്പാല; വീട്ടുമുറ്റത്തെ ചെടികൾക്കിടയിൽ നിന്ന് വനംവകുപ്പ് പിടികൂടി
തിരുവനന്തപുരം: വിതുരയിലെ പട്ടൻകുളിച്ചപാറ ഒരുപറ സെറ്റിൽമെന്റിൽ കഴിഞ്ഞ ദിവസം അരങ്ങേറിയത് ഉദ്വേഗജനകമായ നിമിഷങ്ങൾ. ഒരുപറ സ്വദേശിയായ അനീഷിന്റെ വീട്ടുമുറ്റത്തെ ചെടികൾക്കിടയിലാണ് 14 അടിയോളം നീളമുള്ള കൂറ്റൻ രാജവെമ്പാലയെ കണ്ടെത്തിയത്. അപ്രതീക്ഷിതമായി ഭീമൻ പാമ്പിനെ കണ്ടതോടെ പരിഭ്രാന്തരായ വീട്ടുകാർ ഉടൻ തന്നെ വനംവകുപ്പ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പരുത്തിപ്പള്ളി ആർആർടി അംഗമായ റോഷ്നിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി സാഹസികമായി രാജവെമ്പാലയെ റെസ്ക്യൂ ചെയ്തു. പിടികൂടിയ രാജവെമ്പാലയെ പിന്നീട് വനമേഖലയിൽ സുരക്ഷിതമായി തുറന്നുവിടുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. ജനവാസ മേഖലയിൽ…

