രാജ്യത്ത് 13,186 എംബിബിഎസ് സീറ്റുകൾ കൂടി വർധിപ്പിച്ചു; കേരളത്തിന് 50 പുതിയ സീറ്റുകൾ

രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കിക്കൊണ്ട് 13,186 പുതിയ എംബിബിഎസ് (MBBS) സീറ്റുകൾക്ക് ദേശീയ മെഡിക്കൽ കമ്മീഷൻ (NMC) അംഗീകാരം നൽകി. പുതിയ സീറ്റുകൾ അനുവദിച്ചതോടെ രാജ്യത്തെ ആകെ എംബിബിഎസ് സീറ്റുകളുടെ എണ്ണം 1,40,214 ആയി ഉയർന്നു. നീറ്റ് യുജി (NEET UG) കൗൺസലിങ്ങിന്റെ രണ്ടാം റൗണ്ട് നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് രാജ്യത്തുടനീളം സീറ്റുകൾ വർധിപ്പിച്ചുകൊണ്ടുള്ള നിർണായക തീരുമാനം പുറത്തുവന്നിരിക്കുന്നത്. ഇത് മെഡിക്കൽ പ്രവേശനത്തിനായി കാത്തിരിക്കുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസമാകും. *പ്രധാന വിവരങ്ങൾ ഒറ്റനോട്ടത്തിൽ:*…

Read More

ബയോളജി ഇല്ലാതെ പ്ലസ് ടൂ പാസായവര്‍ക്കും ഡോക്ടറാവാം; നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ പുതിയ മാര്‍ഗനിര്‍ദേശം

ന്യൂഡല്‍ഹി: ബയോളജി പഠിക്കാതെ പ്ലസ് ടൂ പാസായവര്‍ക്കും ഡോക്ടര്‍ ആകാം. നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ പുതുക്കിയ മാര്‍ഗനിര്‍ദേശത്തിലാണ് ഇക്കാര്യം പറയുന്നത്. ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് എന്നിവ പ്രധാന വിഷയങ്ങളായി എടുത്ത് പന്ത്രണ്ടാം ക്ലാസ് പരീക്ഷ പാസായവര്‍ ബയോളജി, അല്ലെങ്കില്‍ ബയോ ടെക്‌നോളജി അധിക വിഷയമായി എടുത്ത് പരീക്ഷയെഴുതി പാസാകുകയാണെങ്കില്‍ എംബിബിഎസ് പ്രവേശനത്തിനുള്ള യോഗ്യതാപരീക്ഷയായ നീറ്റ് യുജി ടെസ്റ്റ് എഴുതാവുന്നതാണെന്ന്. അംഗീകൃത ബോര്‍ഡില്‍ നിന്ന് വേണം ബയോളജി, അല്ലെങ്കില്‍ ബയോ ടെക്‌നോളജി പരീക്ഷ പാസാകേണ്ടത്. എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനുള്ള…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial