മിൽമ പാലിന്റെ വില ലിറ്ററിന് നാല് രൂപ വർധിപ്പിച്ചു

തിരുവനന്തപുരം: മിൽമ പാലിന്റെ വില ലിറ്ററിന് നാല് രൂപ വർധിപ്പിച്ചു. പുതുക്കിയ നിരക്ക് ഇന്നു മുതൽ പ്രാബല്യത്തിൽ വരും. വർധിപ്പിച്ച തുകയിൽ 3.35 രൂപ ക്ഷീരകർഷകർക്കും 25 പൈസ ക്ഷീര സഹകരണ സംഘങ്ങൾക്കും ലഭിക്കും. പാൽ ഉത്പാദനച്ചെലവ് ഗണ്യമായി ഉയർന്ന സാഹചര്യത്തിൽ ക്ഷീരകർഷകരുടെ വരുമാനം സംരക്ഷിക്കാനും മേഖലയിലെ അവരുടെ തുടർസാന്നിധ്യം ഉറപ്പാക്കാനും വിലവർധന അനിവാര്യമാണെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി വ്യക്തമാക്കി. അതേസമയം, നിലവിലുള്ള പാൽ കവറുകളുടെ സ്റ്റോക്ക് തീരുന്നതുവരെ പഴയ വില തന്നെയായിരിക്കും കവറുകളിൽ അച്ചടിച്ചിട്ടുണ്ടാകുക….

Read More

ഒടുവിൽ സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ, തീരുമാനം ഇന്നത്തെ മിൽമ ഡയറക്ടർ ബോർഡിൽ

       തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. നേരത്തെ, പാൽവില കൂട്ടുമെന്ന് വിവരം പുറത്തുവന്നിരുന്നു. ലിറ്ററിന് നാല് മുതൽ ആറ് രൂപ വരെ കൂട്ടണമെന്നായിരുന്നു മിൽമയുടെ ആവശ്യം. പാൽവില കൂട്ടി കർഷകരെ സഹായിക്കണമെന്ന് മേഖല യൂണിയനുകൾ നിരന്തരം ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പായതിനാൽ വില വ‌ർധനയ്ക്ക് സർക്കാർ അനുമതി നൽകിയിരുന്നില്ല. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില കൂട്ടാനുള്ള…

Read More

മിൽമ പാൽവില വർധനയ്ക്ക് അന്തിമ തീരുമാനം ഇന്ന്; നാളെ മുതൽ പുതിയ നിരക്ക്

മിൽമ പാൽവില വർധനയ്ക്ക് അന്തിമ തീരുമാനം ഇന്ന്. മിൽമ ഡയറക്ടർ ബോർഡ് യോഗം ഇന്ന് ചേരുന്നു.പാൽവില വർധനയാണ് യോഗത്തിലെ പ്രധാന അജണ്ട. ലിറ്ററിന് നാല് രൂപ വർധിപ്പിച്ച് 56 രൂപയാക്കാനാണ് തീരുമാനം. ഡയറക്ടർ ബോർഡിന്റെ അംഗീകാരത്തിന് പിന്നാലെ പുതിയ നിരക്ക് നാളെ മുതൽ പ്രാബല്യത്തിൽ വരും. പാൽവില വർധനയ്ക്ക് മുൻ സർക്കാർ നേരത്തെ തന്നെ അംഗീകാരം നൽകിയിരുന്നു. പുതിയ വർധനവിലൂടെ ലിറ്ററിന് 3.33 രൂപ അധികമായി കർഷകർക്ക് ലഭിക്കുന്ന തരത്തിലാണ് ക്രമീകരണം. ഇതോടെ മിൽമയുടെ പാലിതര ഉൽപ്പന്നങ്ങൾക്കും…

Read More

മിൽമപാൽ വില ലിറ്ററിന് നാല് രൂപ കൂട്ടാൻ തീരുമാനം

കേരളത്തിൽ പാൽ വില വർധിപ്പിക്കാനുള്ള മിൽമയുടെ നീക്കത്തിന് സർക്കാർ അനുമതി നൽകിയതിന് പിന്നാലെ ലിറ്ററിന് നാല് രൂപ കൂട്ടാൻ തീരുമാനം. ഡയറക്ടർ ബോർഡ് യോഗത്തിലാണ് വില വർധിപ്പിക്കാനുള്ള ശുപാർശ. പാൽ ഉൽപ്പാദനച്ചെലവ് കൂടിയ സാഹചര്യത്തിൽ ലിറ്ററിന് നാല് മുതൽ ആറ് രൂപ വരെ വർധിപ്പിക്കണമെന്നായിരുന്നു മിൽമ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. ആറുമാസം മുമ്പാണ് ലിറ്ററിന് നാലു മുതൽ ആറ് രൂപ വരെ വർധിപ്പിക്കണമെന്ന് ബോർഡ് തീരുമാനമെടുത്തതെന്നും അത് ഉടൻ നടപ്പാക്കണമെന്നുമാണ് എറണാകുളം മേഖല യൂണിയൻ ഭാരവാഹികളുടെ ആവശ്യം. ഇതുമായി…

Read More

സംസ്ഥാനത്ത് മിൽമ പാലിന്റെ വില  വർധിപ്പിച്ചേക്കാൻ സാധ്യത

തിരുവനന്തപുരം: കാലിത്തീറ്റ ഉൾപ്പെടെയുള്ള വിലക്കയറ്റം മൂലം ക്ഷീരകർഷകരുടെ ആവശ്യപ്രകാരം ലിറ്ററിന് ആറ് രൂപ വീതം പാൽ വില വർദ്ധിപ്പിക്കാനുള്ള നിർദ്ദേശം മിൽമ പരിഗണിക്കുന്നു. സംസ്ഥാനത്ത് മിൽമ പാലിന്റെ വില ഉടൻ വർധിപ്പിച്ചേക്കുമെന്നാണ് വിവരം. 29ന് ചേരുന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനമെടുക്കുക. വർദ്ധിച്ചുവരുന്ന ഉൽപാദനച്ചെലവുമായി പൊരുത്തപ്പെടുന്നതിന് ലിറ്ററിന് ഏകദേശം 6 എന്ന നിരക്കിൽ വില വർധനവ് വരുത്തിക്കൊണ്ട് ക്ഷീരകർഷകർ ഗണ്യമായ വർദ്ധനവ് വശ്യപ്പെട്ടിരുന്നു. അതേസമയം സർക്കാരിന് വീണ്ടും കത്ത് നൽകുമെന്ന് മിൽമ ചെയർമാൻ കെ എസ് മണി…

Read More

പാൽവില ലിറ്ററിന് 4 രൂപ കൂട്ടാൻ മിൽമ; തിരഞ്ഞെടുപ്പിന് മുൻപ് അനുമതി തേടി സർക്കാരിന് കത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് പാൽ വില വർദ്ധിപ്പിക്കാനുള്ള നീക്കവുമായി മിൽമ മുന്നോട്ട്. ലിറ്ററിന് 4 രൂപ വീതം വർദ്ധിപ്പിക്കണമെന്ന ശുപാർശ കഴിഞ്ഞ മാസം 20-ന് തന്നെ മിൽമ ഭരണസമിതി ക്ഷീരവികസന വകുപ്പ് മന്ത്രിക്ക് സമർപ്പിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുൻപായി വിഷയത്തിൽ അനുകൂല തീരുമാനമെടുക്കണമെന്ന് മിൽമ സർക്കാരിനോട് ആവശ്യപ്പെട്ടു. വില നിശ്ചയിക്കാൻ മിൽമയ്ക്ക് സ്വയം അധികാരമുണ്ടെങ്കിലും സർക്കാരുമായുള്ള സഹകരണം മുൻനിർത്തിയാണ് അനുമതി തേടിയതെന്ന് ചെയർമാൻ കെ.എസ്. മണി വ്യക്തമാക്കി.വില വർദ്ധിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന തുകയുടെ സിംഹഭാഗവും…

Read More

മിൽമ ഉത്പന്നങ്ങൾക്ക് വില കുറയും

തിരുവനന്തപുരം: ചരക്ക് സേവന നികുതിയുടെ പരിഷ്‌കരണത്തിന് പിന്നാലെ മില്‍മ ഉത്പന്നങ്ങള്‍ക്കും വിലകുറയും. നെയ്യ്, വെണ്ണ, പനീര്‍, ഐസ്‌ക്രീം തുടങ്ങി നൂറിലധികം ഉത്പന്നങ്ങളുടെ വിലയിലാണ് കുറവ് സംഭവിക്കുകയെന്ന് മില്‍മ അധികൃതരർ അറിയിച്ചു. പുതുക്കിയ ചരക്ക് സേവന നികുതി നിരക്കുകൾ പ്രാബല്യത്തില്‍ വരുന്ന തിങ്കളാഴ്ച മുതല്‍ വിലക്കുറവും നിലവില്‍ വരും. നെയ്യ്, വെണ്ണ, പനീര്‍ എന്നിവയുടെ വിലയില്‍ ഏഴ് ശതമാനത്തോളം കുറവാണ് ഉണ്ടാവുക. ഐസ്‌ക്രീമിന് 12 മുതല്‍ 13 ശതമാനം വരെ വിലക്കുറവ് ഉണ്ടാകും. പുതിയ നിരക്കുകൾ മില്‍മ അധികൃതർ…

Read More

മില്‍മ പാലിന് വില കൂട്ടില്ല; തീരുമാനം ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ചെന്ന് ചെയര്‍മാന്‍

മില്‍മ പാലിന് വില കൂട്ടില്ല. ജിഎസ്ടി കുറയ്ക്കുന്ന ഘട്ടത്തില്‍ പാല്‍ വില കൂട്ടുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. 2026 ജനുവരി മാസത്തോടെ മില്‍മ പാല്‍ വിലവര്‍ധന നടപ്പിലാക്കാനുള്ള സാഹചര്യങ്ങള്‍ ഒരുക്കണമെന്നാണ് കമ്മിറ്റി തീരുമാനിച്ചത്. പാല്‍വില വര്‍ധിപ്പിക്കേണ്ടെന്ന് മില്‍മയ്ക്ക് നിലപാടില്ലെന്നും അതിനുള്ള സാഹചര്യം ഒരുക്കേണ്ടതുണ്ടെന്നാണ് തീരുമാനിച്ചിരിക്കുന്നതെന്നും മില്‍മ ചെയര്‍മാന്‍ കെ എസ് മണി അറിയിച്ചു.പാലിന്റെ വില കൂട്ടുന്നതുമായി ബന്ധപ്പെട്ട രണ്ടാംഘട്ട മില്‍മ ബോര്‍ഡ് യോഗമാണ് ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്നത്. ഓണത്തിന് ശേഷം പാല്‍വില പരമാവധി അഞ്ച്…

Read More

മിൽമ പാൽ നാളെ മുതൽ കുപ്പിയിൽ വിപണിയിലെത്തും

തിരുവനന്തപുരം: മില്‍മയുടെ പശുവിൻ പാല്‍ നാളെ മുതല്‍ കുപ്പിയില്‍ വിപണിയിലെത്തും. മില്‍മ തിരുവനന്തപുരം മേഖലാ യൂണിയനാണ് ഒരു ലിറ്റർ ബോട്ടില്‍ വിപണിയിലെത്തിക്കുന്നത് നാളെ രാവിലെ പതിനൊന്ന് മണിക്ക് ഹോട്ടല്‍ ഡിമോറയില്‍ നടക്കുന്ന ചടങ്ങില്‍ ക്ഷീരവികസനവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ബോട്ടില്‍ മില്‍ക്കിന്റെ വിതരണോദ്ഘാടനം നിർവഹിക്കും. ന്ത്രി കെ.എൻ.ബാലഗോപാലിന്റെ അധ്യക്ഷതയിലാകും ബോട്ടില്‍ മില്‍ക്കിന്റെ വിതരണോദ്ഘാടനം. ചടങ്ങില്‍വെച്ച്‌ മികച്ച ഡീലർമാർക്കുള്ള പുരസ്‌കാരവും വിതരണം ചെയ്യും. 2024-2025 വർഷത്തില്‍ മികച്ച വില്‍പന കൈവരിച്ച മില്‍മ ഏജൻറുമാർ, മൊത്ത വിതരണ ഏജൻറുമാർ, റി-ഡിസ്ട്രിബ്യൂട്ടർ,…

Read More

മില്‍മ പാലിന്റെ വില തല്‍ക്കാലം കൂട്ടില്ല, എതിര്‍ത്ത് മലബാര്‍ മേഖല, അഞ്ചംഗ സംഘം പഠിക്കും

തിരുവനന്തപുരം: മില്‍മ പാലിന്റെ വില തല്‍ക്കാലം കൂടില്ല. വിഷയത്തില്‍ വിദഗ്ധസമിതിയെ നിയോഗിച്ച് പഠനം നടത്തും. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വില കൂട്ടുന്നത് പരിഗണിക്കും. മില്‍മ ഫെഡറേഷന്റെ തിരുവനന്തപുരം പട്ടത്തെ ആസ്ഥാനത്തു ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. വിദഗ്ധസമിതി ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കും. കര്‍ഷകര്‍ക്ക് ആശ്വാസകരമായ നടപടി ഉണ്ടാകുമെന്നും അടുത്ത മാസം ചേരുന്ന ബോര്‍ഡ് യോഗത്തില്‍ അന്തിമതീരുമാനമുണ്ടാകുമെന്നും മില്‍മ ചെയര്‍മാന്‍ കെഎസ് മണി പറഞ്ഞു. മില്‍മ തിരുവന്തപുരം, എറണാകുളം യൂണിയനുകള്‍ വര്‍ധനയ്ക്ക് അനുകൂല തീരുമാനം എടുത്തിരുന്നു. എന്നാല്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial