ഓപ്പറേഷൻ തൂഫാൻ: 10 കോടിയിലധികം രൂപയുടെ നിരോധിത ലഹരിവസ്തുക്കള്‍ പിടികൂടി, 2778 പേരെ അറസ്റ്റ് ചെയ്തു: ആഭ്യന്തരമന്ത്രി
ഓപ്പറേഷൻ തൂഫാനിലൂടെ 10 കോടി രൂപ വിലമതിക്കുന്ന ലഹരി വസ്തുക്കള്‍ പിടികൂടിയെന്ന് ആഭ‍്യന്തര മന്ത്രി രമേശ് ചെന്നിത്തല. 2500ല്‍ അധികം കേസുകളിലായി 2778 പേരെ അറസ്റ്റ് ചെയ്തെന്നും കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ ഓപ്പറേഷന്‍റെ പ്രവർത്തനം വിപുലീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ മാസം 26ന് എല്ലാ മണ്ഡലങ്ങളിലും ലഹരിവിരുദ്ധ പ്രചാരണ പരിപാടി സംഘടിപ്പിക്കുമെന്നും നടൻ മോഹൻലാല്‍ പ്രചാരണത്തിന്‍റെ മുഖമാകുമെന്നും ചെന്നിത്തല പറഞ്ഞു. ‘ഓപ്പറേഷൻ തൂഫാൻ വളരെ വിജയകരമായി തന്നെ മുന്നോട്ടുപോകുന്നുണ്ട്. പത്ത് കോടിയിലധികം രൂപയുടെ നിരോധിത ലഹരിവസ്തുക്കളാണ് ഇതിനോടകം…

