പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്; ഒഴിവ് സീറ്റുകളുടെ പട്ടിക പ്രസിദ്ധീകരിച്ചു, ആഗസ്റ്റ് 1 വൈകിട്ട് 4 വരെ അപേക്ഷ പുതുക്കാം
സംസ്ഥാനത്തെ ഹയർ സെക്കൻഡറി പ്ലസ് വൺ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള ഒഴിവ് സീറ്റുകളുടെ പട്ടിക പ്രസിദ്ധീകരിച്ചു. ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്ത വിദ്യാർഥികൾക്കും ആദ്യഘട്ടത്തിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും ആഗസ്റ്റ് 1 വൈകിട്ട് 4 മണിവരെ അപേക്ഷ പുതുക്കാനോ പുതിയ അപേക്ഷ സമർപ്പിക്കാനോ അവസരമുണ്ട്. ഒഴിവുകളുടെ പട്ടിക പരിശോധിച്ച് അതിൽ ഉൾപ്പെട്ട സ്കൂളുകളും കോമ്പിനേഷനുകളും മാത്രം പുതിയ ഓപ്ഷനുകളായി തിരഞ്ഞെടുക്കാനാകും. അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്തവർ ‘Candidate Login – SWS’ വഴി Renew Application ഉപയോഗിച്ച് അപേക്ഷ…

