‘തൊപ്പി ‘ക്കും സംഘത്തിനുമെതിരെ ഗുരുതര ആരോപണം; പോലീസ് അന്വേഷണം
കോഴിക്കോട് : പൊതുസമൂഹത്തെയും സൈബർ ലോകത്തെയും ഞെട്ടിക്കുന്ന ഗുരുതരമായ ആരോപണങ്ങളിൽ വിവാദ യൂട്യൂബർ ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാദിനും ഗ്യാങ്ങിനുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഡി.ജി.പി റവഡ ചന്ദ്രശേഖർ. സംസ്ഥാന സൈബർ ഓപറേഷൻസ് പൊലീസ് സൂപ്രണ്ട് അങ്കിത് അശോകനാണ് അന്വേഷണച്ചുമതല. അഡ്വ. ശ്രീജിത്ത് പെരുമന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പോക്സോ കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന്-എംഡിഎംഎ ഉപയോഗവും വിതരണവും, മാനസികവും ശാരീരികവുമായ പീഡനങ്ങൾ, അശ്ലീല പ്രചാരണം, മറ്റു സൈബർ കുറ്റകൃത്യങ്ങൾ തുടങ്ങിയ ആരോപണങ്ങളിൽ സൈബർ പൊലീസിൻ്റെ പ്രത്യേക സംഘമാണ് അന്വേഷണം…

