മലയിടംതുരുത്തിൽ നടന്ന പ്രതിഷേധത്തിൽ ഇടപെട്ട് സർക്കാർ
കൊച്ചി: എറണാകുളം കിഴക്കമ്പലത്തിനടുത്ത് മലയിടംതുരുത്തിൽ നടന്ന പ്രതിഷേധത്തിൽ ഇടപെട്ട് സർക്കാർ. പ്രതിഷേധം രൂക്ഷമായതോടെ ഒഴിപ്പിക്കൽ നടപടി നിർത്തിവയ്ക്കാൻ സർക്കാർ നിർദേശം നൽകി. മലയിടം തുരുത്തിൽ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഏഴ് പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നടപടികളാണ് നടന്നത്. കോടതി നിർദേശപ്രകാരം നടപടികൾ പൂർത്തിയാക്കുന്നതിനായി അഭിഭാഷക കമ്മീഷൻ അഡ്വ. ജയപാലൻ സ്ഥലത്തെത്തിയെങ്കിലും, നാട്ടുകാർ സംഘടിച്ച് പ്രതിഷേധിച്ചതോടെ നടപടികൾ മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചില്ല. കുടിയൊഴിപ്പിക്കാനുള്ള പൊലീസ് നടപടിക്കിടെ സംഘർഷം ഉടലെടുത്തു. സമരപ്പന്തലിൽ ഒരാൾ പെട്രോൾ ഒഴിച്ച് ആത്മഹത്യാഭീഷണി മുഴക്കി. പ്രതിഷേധം…

