10,20 രൂപ നോട്ടുകൾക്ക് പുതിയ രൂപം; പോളിമർ കറൻസിയുമായി ആർബിഐ
രാജ്യത്ത് പുതിയ തലമുറ കറൻസിയിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. കൂടുതൽ ഈടുനിൽക്കുന്നതും കള്ളനോട്ടുകൾ തടയാൻ നൂതന സുരക്ഷാ സംവിധാനങ്ങളുള്ളതുമായ പോളിമർ നോട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കാനുള്ള നടപടികൾ ആരംഭിച്ചു. ആദ്യഘട്ടത്തിൽ ചെറിയ മൂല്യമുള്ള നോട്ടുകളായ 10 രൂപയും 20 രൂപയുമാണ് പുറത്തിറക്കുക. 10, 20 രൂപ നോട്ടുകളിൽ തുടക്കം പരീക്ഷണാടിസ്ഥാനത്തിൽ ആദ്യം 10 രൂപയുടെയും 20 രൂപയുടെയും പോളിമർ നോട്ടുകളാണ് വിപണിയിലെത്തുക. ഈ പരീക്ഷണത്തിന്റെ ഫലങ്ങൾ വിലയിരുത്തിയ ശേഷം 2027 മുതൽ പോളിമർ കറൻസികൾ…

