ഡിസംബര്‍ 16ന് ബംഗ്ലാദേശിലേക്ക് മടങ്ങാന്‍ തയ്യാറെടുത്ത് ഷെയ്ഖ് ഹസീന
ന്യൂഡല്‍ഹി: രണ്ട് വര്‍ഷത്തിലേറെയായി ഇന്ത്യയില്‍ ഒളിവില്‍ കഴിയുന്ന ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡിസംബര്‍ 16-ന് സ്വദേശത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നതായി അവരുടെ വക്താവ് അറിയിച്ചു. വിദ്യാര്‍ഥി പ്രക്ഷോഭത്തെത്തുടര്‍ന്ന് രാജ്യം വിട്ടതിന് ശേഷം ആദ്യമായാണ് ഹസീന തന്റെ മടക്കയാത്രയ്ക്ക് കൃത്യമായ ഒരു തീയതി നിശ്ചയിക്കുന്നത്. തന്റെ പാര്‍ട്ടിയായ അവാമി ലീഗ് നിരോധിക്കപ്പെടുകയും, ഈ മാസം ആദ്യം പുതിയ പാസ്പോര്‍ട്ടിനും മറ്റ് രേഖകള്‍ക്കുമായി അവര്‍ അപേക്ഷിച്ചതിന് പിന്നാലെ രാജ്യത്ത് അക്രമസംഭവങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്ത സാഹചര്യത്തില്‍, ഈ നീക്കം ബംഗ്ലാദേശില്‍…

