Headlines

അമ്മയും മകനും വീടിനുള്ളിൽ രണ്ട് മുറികളിൽ തൂങ്ങിമരിച്ച നിലയിൽ, അസ്വാഭാവിക മരണത്തിന് കേസ്, മരണകാരണം വ്യക്തമല്ല

   കൊല്ലം: അമ്മയും മകനും വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. ചാത്തന്നൂർ ഊന്നിൻമൂട് കരിമ്പാലൂർ നിധി ഭവനിൽ ലൈന ( 43 ) മകൻ പോളിടെക്നിക് വിദ്യാർത്ഥി പ്രണവ് (20) എന്നിവരാണ് ജീവനൊടുക്കിയത്. വെള്ളിയാഴ്ച രാത്രിയോടെയാണ് വിവരം പുറത്തറിയുന്നത്. ഫോൺ എടുക്കാത്തതിനാൽ ലൈനയുടെ അടുത്ത ബന്ധു അന്വേഷിച്ച് എത്തിയപ്പോൾ ഗേറ്റുംവീടും അടച്ചിട്ട നിലയിലായിരുന്നു. അയൽവാസികളെ ബന്ധു വിവരമറിയിച്ചു. തുടർന്നു നടത്തിയ പരിശോധനയിൽ ലൈനയെ വീട്ടിലെ കിടപ്പുമുറിയിലെ ഫാനിലും മകൻ പ്രണവിനെ മറ്റൊരു കിടപ്പുമുറിയിലെ ജനാലയിലും തൂങ്ങി മരിച്ച നിലയിലും…

Read More

മക്കളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി യുവാവ്

ബിജ്‌നോർ: ഭാര്യയുമായി ദിവസങ്ങളായുള്ള തർക്കത്തെ തുടർന്ന് മക്കളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി യുവാവ്. ഉത്തർപ്രദേശിലാണ് 5 വയസ്സുള്ള മകനെയും 3 വയസ്സുള്ള മകളെയും വിഷം കൊടുത്ത് കൊന്ന ശേഷം യുവാവ് ജീവനൊടുക്കിയത്. ശനിയാഴ്ച ഉച്ചയോടെ 28 കാരനായ ബാബുറാം മകൻ ദീപാൻഷുവിനെയും മകൾ ഹർഷികയെയും മുബാറക്പൂർ ഖാദർ ഗ്രാമത്തിന് സമീപമുള്ള വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ശേഷം ബാബുറാം ആദ്യം കുട്ടികൾക്കു വിഷം കൊടുത്തുവെന്നും പിന്നീട് സ്വയം വിഷം കഴിച്ചെന്നും ചാന്ദ്പൂർ സർക്കിൾ ഓഫിസർ ദേശ്ദീപക് സിങ് പറഞ്ഞു. വിവരമറിഞ്ഞ്…

Read More

കാമുകിയെ സ്വന്തം പണം മുടക്കി പഠിപ്പിച്ചു; അധ്യാപികയായി ജോലി കിട്ടിയതോടെ പഠിപ്പിച്ച കാമുകനെ യുവതി ഉപേക്ഷിച്ചു;യുവാവ് ജീവനൊടുക്കി

ഭുവനേശ്വർ: കാമുകിയെ സ്വന്തം പണം മുടക്കി പഠിപ്പിച്ചു. അധ്യാപികയായി ജോലി കിട്ടിയതോടെ പഠിപ്പിച്ച കാമുകനെ യുവതി ഉപേക്ഷിച്ചു. ഇതോടെ യുവാവ് ജീവനൊടുക്കുകയും ചെയ്തു. ഒഡീഷയിലെ ജാജ്പൂർ ജില്ലയിലെ കൊളാത്തളയിലാണ് സംഭവം. ചതുർഭുജ് ദാസ് എന്ന യുവാവാണ് മരിച്ചത്. 14 വർഷമായി തുടർന്ന പ്രണയമാണ് യുവാവിന്റെ ആത്മഹത്യയിൽ കലാശിച്ചത്. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ അംഗമായ യുവതി പഠിക്കാൻ മിടുക്കിയായിരുന്നു. നന്നേ ചെറുപ്പത്തിൽ തന്നെ ഇരുവരും തമ്മിൽ പരിചയപ്പെട്ടിരുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ അംഗമായിരുന്നിട്ടും പഠനത്തിലുള്ള…

Read More

കൊല്ലം ഏരൂര്‍ ഓയില്‍ പാം തോട്ടത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി; പോലീസ് അന്വേഷണം തുടങ്ങി

അഞ്ചൽ : ഏരൂർ ഓയില്‍ പാം തോട്ടത്തിലെ ബി ഡിവിഷനിലെ നഞ്ചിൻകയത്ത് തൂങ്ങിമരിച്ച നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. മീൻ പിടിക്കാൻ എത്തിയ യുവാക്കള്‍ പ്രദേശത്ത് രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് സമീപത്തെ മരത്തില്‍ തൂങ്ങിക്കിടക്കുന്ന നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടത്. ഏകദേശം പത്ത് ദിവസത്തോളം പഴക്കമുള്ളതും പൂർണ്ണമായും അഴുകിയതുമായ നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. വിവരം ലഭിച്ചതിനെ തുടർന്ന് ഏരൂർ പോലീസും സയന്റിഫിക് വിഭാഗവും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

കോർപ്പറേഷനിൽ ബിജെപി സ്ഥാനാർത്ഥിയാക്കാത്തതിൽ മനംനൈന്ത് ജീവനൊടുക്കിയ ആർ എസ് എസ് പ്രവർത്തകന്റെ ആത്മഹത്യാ കുറിപ്പിലുള്ളത് ഗുരുതര ആരോപണങ്ങൾ

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി സ്ഥാനാർത്ഥിയാക്കാത്തതിൽ മനംനൈന്ത് ജീവനൊടുക്കിയ ആർ എസ് എസ് പ്രവർത്തകന്റെ ആത്മഹത്യാ കുറിപ്പിലുള്ളത് ഗുരുതര ആരോപണങ്ങൾ. ഒരു ആർഎസ്എസുകാരനായി ജീവിച്ചിരുന്നു എന്നതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റെന്നാണ് ആനന്ദ് തമ്പി ആത്മഹത്യാ കുറിപ്പിൽ പറയുന്നത്. ബിജെപി പ്രവർത്തകരെയും ആർഎസ്എസ് പ്രവർത്തകരെയും ആ ഭൗതികശരീരം കാണാൻ പോലും അനുവദിക്കരുതെന്നും ആത്മഹത്യാകുറിപ്പിൽ പറയുന്നു. മരണാനന്തര ചടങ്ങുകൾക്കുള്ള പണവും കരുതിവെച്ചിട്ടാണ് ആനന്ദ് തമ്പി ആത്മഹത്യ ചെയ്തത്. തിരുമല സ്വദേശിയായ ആനന്ദ് തമ്പിയാണ് ആർഎസ്എസ്- ബിജെപി നേതൃത്വത്തിനെതിരെ…

Read More

കോതമംഗലത്ത് കോളേജ് വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

     എറണാകുളം : കോതമംഗലത്ത് കോളേജ് വിദ്യാർത്ഥിനി ഹോസ്റ്റലിൽ മരിച്ച നിലയിൽ. നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജ് ഒന്നാം വർഷ ബിബിഎ വിദ്യാർത്ഥിനി നന്ദനയാണ് മരിച്ചത്. മാങ്കുളം സ്വദേശിനിയാണ് നന്ദന ഹരി. 19 വയസാണ് പ്രായം. ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് നന്ദനയെ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് നന്ദനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോസ്റ്റലിലെ മറ്റ് കുട്ടികൾ സ്റ്റഡി ലീവുമായി ബന്ധപ്പെട്ട് വീടുകളിലേക്ക് പോയിരുന്നു. ഇന്ന് റൂംമേറ്റ് അവിടെയെത്തുകയും മുറി തുറക്കാത്തതിനെ തുടർന്ന് ജനലിലൂടെ നോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ…

Read More

ഗുരുമന്ദിരത്തിൽ മകന്‍റെ ചോറൂണ്, ടര്‍ഫിന് സമീപത്തെ പഴയ കെട്ടിടത്തിൽ യുവാവ് ജീവനൊടുക്കി, കാരണം കടബാധ്യതയെന്ന് ആത്മഹത്യാക്കുറിപ്പ്

       വിതുര : തിരുവനന്തപുരം വിതുരയിൽ കടബാധ്യതയെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. വിതുര പേരയത്തുപാറ സ്വദേശി അമൽ കൃഷ്ണനാണ് മരിച്ചത്. ഇന്ന് അമലിന്‍റെ മകന്‍റെ ചോറൂണ് ദിവസമായിരുന്നു. സമീപത്തുള്ള ഗുരുമന്ദിരത്തിൽ വീട്ടുകാർ ചോറു കൊടുത്തുകൊണ്ടിരുന്ന സമയത്തായിരുന്നു ആത്മഹത്യ. പേരയത്തുപാറയിൽ ലാംസിയ എന്ന് പേരുള്ള ടർഫ് സുഹൃത്തുക്കൾക്കൊപ്പം നടത്തിവരികയായിരുന്നു. ഈ ടർഫിനു സമീപത്തുള്ള പഴയ കെട്ടിടത്തിനകത്താണ് അമലിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്തു നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് ആത്മഹത്യാക്കുറിപ്പിലുള്ളതെന്നാണ് വിവരം. ഇന്ന് രാവിലെ…

Read More

മണ്ണാർക്കാട് ഒരു പത്താം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

പാലക്കാട്: പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ഒരു പത്താം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് മണലടിയിലാണ് സംഭവം. മണലടി സ്വദേശിയായ റിയാസിന്റെ മകൻ റിസ്‌വാനാണ് (15) മരിച്ചത്. മണ്ണാർക്കാട് ഡി.എച്ച്.എസ്.എസ്. സ്കൂളിലെ വിദ്യാർത്ഥിയാണ് റിസ്‌വാൻ. മണലടിയിലെ മസ്ജിദിനോട് ചേർന്നുള്ള ശുചിമുറിയിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്കൂൾ വിട്ട് വീട്ടിലെത്തിയ ശേഷം കുട്ടി പള്ളിയോട് ചേർന്നുള്ള മതപാഠശാലയിൽ (മദ്രസ) പോയിരുന്നു. എന്നാൽ, വിദ്യാർത്ഥിയെ കാണാതായതോടെ വീട്ടുകാരും മറ്റും ചേർന്ന് തിരച്ചിൽ ആരംഭിച്ചു. ഈ തിരച്ചിലിനൊടുവിലാണ് മസ്ജിദ്…

Read More

എഐ  ഉപയോഗിച്ച്‌ സഹോദരിമാരുടെ വ്യാജ നഗ്ന ചിത്രങ്ങളും വീഡിയോകളും നിർമ്മിച്ച്‌ പുറത്തുവിടുമെന്ന് ഭീഷണി;19 വയസ്സുകാരൻ ജീവനൊടുക്കി

ഫരീദാബാദ്: എഐ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ സഹോദരിമാരുടെ വ്യാജ നഗ്ന ചിത്രങ്ങളും വീഡിയോകളും നിർമ്മിച്ച്‌ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് 19 വയസ്സുകാരൻ ജീവനൊടുക്കി കോളേജ് വിദ്യാർത്ഥിയായ രാഹുല്‍ ഭാരതി എന്ന വിദ്യാർത്ഥിയാണ് ആത്മഹത്യ ചെയ്തത്. രാഹുലിനെ ഒരു സുഹൃത്ത് അടക്കം രണ്ടുപേർ 20,000 രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും പണം നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും പറഞ്ഞതായും പരാതിയുണ്ട്. വിഷം കഴിച്ചാണ് രാഹുല്‍ ജീവനൊടുക്കിയത്. ഫരീദാബാദിലെ ബസേല്‍വ കോളനിയിലാണ് നടന്നത്. രാഹുലിന്റെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ട് പേർക്കെതിരെ…

Read More

കഴക്കൂട്ടത്ത് എട്ടുവയസുകാരൻ വീട്ടിലെ ജനലിൽ തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് എട്ടുവയസുകാരൻ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. ചെമ്പഴന്തി സ്വദേശികളായ പ്രമോദ്-സിനി ദമ്പതികളുടെ മകൻ ശ്രേയസാണ് മരിച്ചത്. വീട്ടിലെ ജനലിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ചെമ്പഴന്തി മണക്കൽ എൽപി സ്‌കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് ശ്രേയസ്

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial