തട്ടിക്കൊണ്ടുപോയെന്ന കേസിൽ തന്നെ വ്യാജമായി കുടുക്കിയെന്ന് വീഡിയോയിലൂടെ ആരോപണം നടത്തിയതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തു
തട്ടിക്കൊണ്ടുപോയെന്ന കേസിൽ തന്നെ വ്യാജമായി കുടുക്കിയെന്ന് വീഡിയോയിലൂടെ ആരോപണം നടത്തിയതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തു. 22കാരനായ വിശാല്‍ ഗുപ്ത എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. ഉത്തര്‍പ്രദേശിലെ ബല്ലിയ- ഡിയോറിയ ജില്ലാ അതിര്‍ത്തിയിലെ ഭഗല്‍പൂര്‍ പാലത്തില്‍ നിന്ന് ചാടിയാണ് യുവാവ് മരിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് ജൂണ്‍ എട്ടിനാണ് വിശാല്‍ ഗുപ്തയ്‌ക്കെതിരെ ഭീമാപുര പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ അമ്മയാണ് പരാതി നല്‍കിയതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. ഭഗല്‍പൂര്‍ പാലത്തിനടുത്ത് സരയു…

