Headlines

കുട്ടികൾക്ക് നീന്തൽ പരിശീലനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്: ‘അക്വാഫിറ്റ്’ പദ്ധതി ആരംഭിക്കുന്നു

    തിരുവനന്തപുരം :വിദ്യാർഥികളെ നീന്തൽ പരിശീലിപ്പിക്കാൻ ‘അക്വാഫിറ്റ്’ പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമാണ് പദ്ധതി. വിദ്യാർഥികളുടെ ശാരീരികക്ഷമത, ജലസുരക്ഷാ അവബോധം, ജീവൻരക്ഷാ നൈപുണ്യം എന്നിവ വികസിപ്പിക്കുകയാണു ലക്ഷ്യം. ആദ്യഘട്ടത്തിൽ 14,000 വിദ്യാർഥികൾക്ക്് പരിശീലനം നൽകും. ഓരോ ജില്ലയിൽനിന്നും 1000 വിദ്യാർഥികൾക്കുവീതം. പരിശീലനത്തിനായി സ്‌കൂളിൽനിന്ന് അഞ്ചുകിലോമീറ്റർ പരിധിക്കുള്ളിലെ അനുയോജ്യമായ നീന്തൽക്കുളങ്ങൾ തിരഞ്ഞെടുക്കും. ഇതിന് തദ്ദേശസ്ഥാപനങ്ങളുടെയും മറ്റു വകുപ്പുകളുടെയും സഹകരണം തേടും. കേരളം നദികളും പുഴകളും ജലാശയങ്ങളും ഏറെയുള്ള സംസ്ഥാനമായതിനാൽ നീന്തൽ അറിയുക എന്നത് കായികപരമായ…

Read More

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കോട്ടയം: കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായലിലെ നാലര കിലോമീറ്റർ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ ആരൺ ആർ പ്രകാശ്. കോതമംഗലം, മാതിരപ്പിള്ളി രോഹിത് ഭവനിൽ രോഹിത് പ്രകാശിൻ്റേയും ആതിരയുടേയും മകനും കോതമംഗലം ഗ്രീൻവാലി പബ്ലിക് സ്ക്കൂൾ മൂന്നാം ക്ലാസ്സ് വിദ്യാർഥിയുമായ ആരൺ ആണ് ചരിത്രം കുറിച്ചത്. ഒരു മണിക്കൂർ 51 മിനിറ്റ് കൊണ്ടാണു ലക്ഷ്യം പൂർത്തിയാക്കിയത്. ഇന്നലെ രാവിലെ 8.30ന് ആലപ്പുഴ ജില്ലയിലെ ചേർത്തല തവണക്കടവിൽ നിന്ന് കോട്ടയം ജില്ലയിലെ വൈക്കം ബീച്ചിലേക്കാണു ആരൺ നീന്തിയത്. കയ്യും കാലും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial