നിര്‍ണായക മത്സരത്തില്‍ ഓസീസിനോട് തോല്‍വി; ഇന്ത്യ ടി20 ലോകകപ്പിന്റെ സെമി ഫൈനല്‍ കാണാതെ പുറത്ത്
ലണ്ടന്‍ : വനിത ടി20 ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനല്‍ കാണാതെ പുറത്ത്. ഓസ്‌ട്രേലിയക്കെതിരെ നിര്‍ണായക മത്സരത്തില്‍ ആറ് വിക്കറ്റിന് പരാജയപ്പെട്ടാണ് ഇന്ത്യ പുറത്തായത്. സെമി ഫൈനലില്‍ ഇടം നേടണമെങ്കില്‍ ഇന്ത്യക്ക് ഇന്നത്തെ മത്സരത്തില്‍ ജയം അനിവാര്യമായിരുന്നു. ലോര്‍ഡ്‌സില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഓസ്‌ട്രേലി 19 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇതോടെ ഗ്രൂപ്പ് എയില്‍ ഓസീസിനൊപ്പം…

