യാത്ര പുറപ്പെടുന്നതിന് മുമ്പ് ശ്രദ്ധിക്കുക! ഈ സ്ഥലങ്ങളിൽ യാത്രാ നിരോധനം, വിനോദസഞ്ചാരം ഇപ്പോൾ വേണ്ടെന്ന് മുന്നറിയിപ്പ്
കേരളത്തിൽ കനത്ത മഴയെത്തുടർന്ന് വിവിധ ജില്ലകളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്കേർപ്പെടുത്തി. കോഴിക്കോട്, ഇടുക്കി, വയനാട് തുടങ്ങിയ ജില്ലകളിലെ മുഴുവൻ വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്രവേശനം നിരോധിച്ചതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കൂടാതെ പൊന്മുടി, അതിരപ്പിള്ളി, നെല്ലിയാമ്പതി തുടങ്ങിയ പ്രധാന സ്ഥലങ്ങളിലും കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകൾക്കുപുറമെ പത്തനംതിട്ട, കോട്ടയം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലരളിൽ റെഡ് അലർട്ട് നൽകിയിരിക്കുന്ന സാഹചര്യത്തിലാണ് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ…

