ഇറാന് നേരെ വീണ്ടും യുഎസ് ആക്രമണം; ഡ്രോണുകൾ വെടിവച്ചിട്ടു സമാധാന ചർച്ചകൾ കൂടുതൽ സങ്കീർണം
ടെഹ്റാൻ: ഇറാനു നേരെ വീണ്ടും ആക്രമണം നടത്തി യുഎസ്. ഇറാന്റെ ഭാഗത്തു നിന്നു ആക്രമണ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ആക്രമിച്ചതെന്നു യുഎസ് അധികൃതർ വ്യക്തമാക്കി. സൈനിക കേന്ദ്രത്തിനും ഡ്രോണുകൾക്കും നേരെയാണ് ഏറ്റവും പുതിയ ആക്രമണം. ഹോർമുസ് കടലിടുക്കിനു ഭീഷണിയാണെന്നു കണ്ടെത്തിയ ഇറാന്റെ നാല് ഡ്രോണുകൾ യുഎസ് സൈന്യം വെടിവച്ചിട്ടു. അഞ്ചാമത്തെ ഡ്രോൺ വിക്ഷേപിക്കാൻ ഒരുങ്ങുന്നതിനിടെയാണ് സൈനിക കേന്ദ്രത്തിനു നേരെയും ആക്രമണമുണ്ടായത്. യുഎസ് ഉദ്യോഗസ്ഥർ അസോസിയേറ്റഡ് പ്രസിനോടാണ് ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള സാധ്യമായ കരാറിനെക്കുറിച്ച് യുഎസും ഇറാനും…

