തിരുവനന്തപുരം:പ്രകൃതിയെ ക്യാൻവാസിൽ പകർത്തിയ കെ. സന്തോഷത്തിന്റെ
“ട്രൂ ടു നേച്ചർ ” ചിത്രപ്രദർശനം മ്യൂസിയം ഓഡിറ്റോറിയത്തിൽ തുടക്കമായി. പ്രമുഖചിത്രകാരൻ പ്രൊഫ: കാട്ടൂർ നാരായണപിള്ള ഉൽഘാടനം ചെയ്തു.സ്വാതിതിരുനാൾ സംഗീതസഭ ചെയർമാൻ പ്രൊഫ: ജി. ഉണ്ണികൃഷ്ണപണിക്കർ, കവി പി. വിജയകുമാർ, പി. ഡി. രാജു, എം. എസ്. മുരളീധരൻ എന്നിവർ സംസാരിച്ചു. ഇന്ത്യൻ ബാങ്ക് അസിസ്റ്റന്റ് ജനറൽ മാനേജറായി വിരമിച്ച കെ. സന്തോഷം കോവിഡ് കാലത്താണ് ചിത്രരചന ഹോബിയാക്കിയത്. ഓയിൽ പെയിന്റിംഗ് മീഡിയത്തിലുള്ള ചിത്രങ്ങളുടെ പ്രദർശനം മെയ് 11 ന് സമാപിക്കും.


