Headlines

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: യുവതികൾ പിടിയിൽ

       പുൽപള്ളി : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പ്രതികളായ രണ്ടുയുവതികളെ പുൽപള്ളി പൊലീസ് ബംഗളൂരുവിൽ നിന്ന് പിടികൂടി. മുള്ളൻകൊല്ലി മാടൽ പള്ളിക്കാപ്പറമ്പിൽ ബീന (37), തൃശൂർ ചാലക്കുടി കുറക്കുന്നേൽ ശ്രീമോൾ (37)എന്നിവരാണ് അറസ്റ്റിലായത്. കാനഡ, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ജോലി തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് പ്രതികൾ ഉദ്യോഗാർഥികളിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തുവെന്നാണ് പരാതി. പുൽപള്ളി, ഇരുളം സ്വദേശികളകടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ളവർ തട്ടിപ്പിനിരയായിട്ടുണ്ട്. നിലവിൽ ഏഴുപേരിൽനിന്നായി 28 ലക്ഷം രൂപയോളം തട്ടിയെടുത്തുവെന്നാണ് പരാതി….

Read More

അറബി പണം നൽകുമെന്ന് പറഞ്ഞ് ലോഡ്ജിലെത്തിച്ച് ലൈംഗികപീഡനത്തിനിരയാക്കിയതായി പരാതി; അറബി അസൈനാർ പിടിയിൽ

കോഴിക്കോട്: അറബിയിൽ നിന്നും സാമ്പത്തിക സഹായം ലഭ്യമാക്കാമെന്ന വ്യാജ വാഗ്ദാനത്തിൽ സ്ത്രീകളെ വഞ്ചിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും പണവും മൊബൈൽ ഫോണുകളും കവർന്നെടുക്കുകയും ചെയ്തിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അരീക്കോട് വടക്കുമുറി സ്വദേശിയായ നടുവത്ത് ചാലിൽ അസൈനാർ (66) ആണ് പിടിയിലായത്. ‘അറബി അസൈനാർ’ എന്ന പേരിൽ അറിയപ്പെടുന്ന ഇയാളെ ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണറുടെ ക്രൈം സ്ക്വാഡും പന്നിയങ്കര പൊലീസും ചേർന്നാണ് പിടികൂടിയത്. സമാനമായ നിരവധി തട്ടിപ്പുകേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.കഴിഞ്ഞ വർഷം നവംബർ 25-നാണ്…

Read More

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്തിറക്കി; നേമത്ത് കെഎസ് ശബരീനാഥൻ,നെടുമങ്ങാട് മീനാങ്കൽകുമാർ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്തിറക്കി. 37 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പേരുകളാണ് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പുറത്തുവിട്ട പട്ടികയിലുള്ളത്. സ്ഥാനാർത്ഥികളും മണ്ഡലങ്ങളും. പ്രമുഖ നേതാക്കളായ വി.എസ്. ശിവകുമാർ, കെ.എസ്. ശബരീനാഥൻ, എം. ലിജു, എൻ. ശക്തൻ എന്നിവരുടെ പേരുകളാണ് പുതിയ പട്ടികയെ ശ്രദ്ധേയമാക്കുന്നത്. സ്ഥാനാർത്ഥികളും മണ്ഡലങ്ങളുംഉദുമ: കെ. നീലകണ്ഠൻതൃക്കരിപ്പൂർ: സന്ദീപ് വാര്യർകല്ല്യാശ്ശേരി: രാജീവൻ കപ്പച്ചേരികണ്ണൂർ: അഡ്വ. ടി.ഒ. മോഹനൻമട്ടന്നൂർ: ചന്ദ്രൻ തില്ലങ്കേരിപട്ടാമ്പി: ടി.പി. ഷാജിഷൊർണ്ണൂർ: പി. ഹരിഗോവിന്ദൻകുന്നംകുളം: അജയ്…

Read More

കെ സുധാകരന് സീറ്റില്ല; രണ്ടാം ഘട്ട പട്ടിക ഉടൻ പ്രഖ്യാപിക്കും

ന്യൂഡല്‍ഹി:നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ആഗ്രഹവുമായി വന്‍ സമ്മര്‍ദ്ദമുയര്‍ത്തി നിന്ന കെ സുധാകരന്‍ എംപിയുടെ മോഹം വിഫലമായി കോണ്‍ഗ്രസ് രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയപ്പോള്‍ സുധാകരന്റെ പേരില്ല. രണ്ടാം ഘട്ടം പ്രഖ്യാപിച്ച പട്ടികയിലും പേരില്ലെന്നു വന്നതോടെ സുധാകരന്‍ കണ്ണൂരില്‍ സ്വതന്ത്രനായി മത്സരിച്ചേക്കുമെന്ന സൂചനകളും പുറത്തു വന്നിട്ടുണ്ട്. മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് സുധാകരനെ തഴഞ്ഞ് നേരത്തെ തീരുമാനിച്ച പട്ടികയുമായി മുന്നോട്ടു പോകാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിലപാട് എടുത്തത്. സുധാകരന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങേണ്ടെന്ന തീരുമാനമാണ് ഹൈക്കമാന്‍ഡ് സ്വീകരിച്ചത് എന്നു വ്യക്തം. നേരത്തെ…

Read More

കേരളത്തിൽ മാസപ്പിറവി കണ്ടു; ചെറിയ പെരുന്നാൾ നാളെ

സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ. പരപ്പനങ്ങാടിയിൽ മാസപ്പിറവി ദൃശ്യമായതായി വിശ്വസനീയമായ വിവരം ലഭിച്ചതായി സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്റാഹീം ഖലീൽ അൽ ബുഖാരി എന്നിവർ അറിയിച്ചു. പള്ളികളിൽ നാളെ രാവിലെ പെരുന്നാൾ നിസ്ക്‌കാരം നടക്കും. ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിന് സമാപനം കുറിച്ചാണ് വിശ്വാസികൾ ചെറിയ പെരുന്നാളിനെ വരവേൽക്കുന്നത്

Read More

കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്നുള്ള രാജി പിന്‍വലിച്ച് അലോഷ്യസ് സേവ്യര്‍

കൊച്ചി: കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്നുള്ള രാജി പിന്‍വലിച്ച് അലോഷ്യസ് സേവ്യര്‍. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഇടപെട്ട് രാജി പിന്‍വലിപ്പിക്കുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാമെന്ന കെ സി വേണുഗോപാലിന്റെ ഉറപ്പിലാണ് രാജിയില്‍ നിന്നും പിന്മാറിയതെന്നാണ് വിവരം. അലോഷ്യസ് പാര്‍ട്ടി വിടുമെന്ന സൂചനയെത്തുടര്‍ന്നാണ് കെ സി വേണുഗോപാലിന്റെ ഇടപെടലെന്നും വിവരമുണ്ട്. അതിനിടെ അധ്യക്ഷ പദവിയില്‍ നിന്നും രാജി നല്‍കിയെന്ന വാര്‍ത്ത അവാസ്തവമെന്ന് അലോഷ്യസ് സേവ്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഹൃദയത്തുടിപ്പാണ് കെഎസ്‌യു എന്നും…

Read More

കെ സുധാകരന് തിരിച്ചടി; കണ്ണൂരിൽ പുതിയ നീക്കം

കെ സുധാകരന് നിയമസഭാ സീറ്റ് നൽകുന്നതിനെ എതിർത്ത് കണ്ണൂർ നിയോജക മണ്ഡലം യോഗത്തിൽ അഭിപ്രായം. സുധാകരൻ ജയിച്ചാൽ ലോക്സഭയിലേക്ക് ഉണ്ടാകുന്ന ഉപതെരഞ്ഞെടുപ്പ് നേരിടാൻ പറ്റില്ലെന്ന് ഭാരവാഹികൾ വ്യക്തമാക്കി. 10 മണ്ഡലം കമ്മിറ്റികളും യോഗത്തിൽ സുധാകരന് സീറ്റ് നൽകുന്നതിനെ എതിർത്തു. സുധാകരന്റെ അനാരോഗ്യവും യോഗത്തിൽ ചർച്ചയായി. തീരുമാനം നേതൃത്വത്തെ അറിയിക്കും. ഇതുവരെയും സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായിട്ടില്ല. കെ സുധാകരൻ ഡൽഹിയിൽ തുടരുകയാണ്.

Read More

വീണ്ടും വെട്ടിലായി ട്വന്റി 20; വീണാ നായർക്കും വോട്ടില്ല

കൊച്ചി: ഏറ്റുമാനൂരിലേ ട്വന്റി 20സ്ഥാനാർഥി വീണ നായർക്ക് വോട്ടില്ല. വീണയ്ക്ക് പകരം സ്ഥാനാർഥിയെ കണ്ടെത്താൻ എൻഡിഎ. ചങ്ങനാശ്ശേരി മണ്ഡലത്തിൽ വോട്ട് ഉണ്ടെന്നാണ് നടി വീണ നായർ കരുതിയിരുന്നത്. പെരുമ്പാവൂരിലെ എൻഡിഎ സ്ഥാനാർഥി നടി ലക്ഷ്‌മിപ്രിയയേയും മാറ്റിയിരുന്നു. കോൺഗ്രസ് നേതാവ് ജിബി പാത്തിക്കൽ പുതിയ സ്ഥാനാർഥി. ലക്ഷ്‌മിപ്രിയയുടെ റോഡ്ഷോ ഇന്നലെ മാറ്റിയിരുന്നു. റോഡ്ഷോയിൽ എത്തിയില്ല. റോഡ് ഷോക്ക് പകരം പദയാത്ര നടത്തി കേന്ദ്ര മന്ത്രി ശ്രീനിവാസ ശർമ

Read More

സ്ഥാനാര്‍ത്ഥിത്വം നല്‍കാത്തതില്‍ പ്രതിഷേധിച്ച് കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ രാജിവെച്ചു.

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥിത്വം നല്‍കാത്തതില്‍ പ്രതിഷേധിച്ച് കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ രാജിവെച്ചു. എന്‍എസ്‌യു ദേശീയ അദ്ധ്യക്ഷന് രാജിക്കത്ത് കൈമാറി. കെഎസ്‌യു സംസ്ഥാന ഭാരവാഹികളെ പരിഗണിച്ചില്ലെന്നും അര്‍ഹമായ പ്രാതിനിധ്യം നല്‍കിയില്ലെന്നുമാണ് രാജിക്കത്തില്‍ കാരണമായി പറയുന്നത്. അലോഷ്യസ് സേവ്യര്‍ ഉള്‍പ്പെടെ അഞ്ച് പേരുകളാണ് കെഎസ്‌യു നിര്‍ദേശിച്ചത്. കഴിഞ്ഞ തവണ സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെ രണ്ട് ഭാരവാഹികളെയാണ് മത്സരിപ്പിച്ചത്.

Read More

നിയമസഭാ തെരഞ്ഞെടുപ്പ് ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി. 39 പേരുടെ പട്ടികയാണ് ബിജെപി കേന്ദ്ര നേതൃത്വം പുറത്തുവിട്ടത്. ഇതിൽ നാല് വനിതകളും ഉൾപ്പെടുന്നു. ഇതോടെ ബി-ജെപി ഇതുവരെ പ്രഖ്യാപിച്ച ആകെ സ്ഥാനാർത്ഥിക-ളുടെ എണ്ണം 86 ആയി. മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ആറന്മുളയിൽ ജനവിധി തേടും. ഗുരുവായൂരിൽ ബി. ഗോപാലകൃഷ്‌ണനാണ് സ്ഥാനാർത്ഥി. സിപിഐയിൽ നിന്ന് ബിജെപിയിലെത്തിയ സി.സി. മുകുന്ദൻ നാട്ടികയിൽ മത്സരിക്കും. ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ. രഞ്ജിത്താണ് ബിജെപി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial