Headlines

മലപ്പുറത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രവർത്തകർ പൊട്ടിച്ച പടക്കം തെറിച്ചു വീണ് കാറിന് തീപിടിച്ചു.

മലപ്പുറം: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രവർത്തകർ പൊട്ടിച്ച പടക്കം തെറിച്ചു വീണ് കാറിന് തീപിടിച്ചു. മലപ്പുറം വൈലത്തൂരിൽ രാത്രി എട്ടുമണിയോടെ എൽഡിഎഫ് സ്ഥാനാർഥി പര്യടനത്തിടെയാണ് അപകടം നടന്നത്. പ്രവ‍ർത്തകർ പടക്കം പൊട്ടിക്കുന്നതിനിടെയാണ് സംഭവം. കാറിലുണ്ടായിരുന്നവർ ഇറങ്ങി ഓടുകയായിരുന്നു

Read More

മാർച്ച് 15ന് ശേഷം പേര് ചേർത്തവർക്ക് ഈ തെരഞ്ഞെടുപ്പിൽ വോട്ടില്ല

തിരുവനന്തപുരം: മാർച്ച് 15ന് ശേഷം പേര് ചേർത്തവർക്ക് ഈ തെരഞ്ഞെടുപ്പിൽ വോട്ടില്ല. പത്ത് ദിവസം മുമ്പ് വരെ ലഭിച്ച അപേക്ഷകളാണ് നിലവിൽ പരിഗണിക്കുന്നത്. മാർച്ച് 15ന് ശേഷം ലഭിച്ച അപേക്ഷകൾ തെരഞ്ഞെടുപ്പിന് ശേഷമേ പരിഗണിക്കൂവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. ഒരു അപേക്ഷ കിട്ടിയാൽ പ്രൊസസ് ചെയ്ത് പട്ടികയിൽ ചേർക്കാൻ 10 ദിവസം വരെ എടുക്കും എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. മാർച്ച് 23 വരെ അപേക്ഷ സ്വീകരിക്കുമെന്നാണ് മുമ്പ് അറിയിച്ചിരുന്നത്. എസ്‌ഐആറിന്റെ ഭാഗമായി പലരും വോട്ടർപട്ടികയിൽ നിന്ന്…

Read More

പോത്തന്‍കോട്, അണ്ടൂര്‍ക്കോണം, വെമ്പായം, മാണിക്കല്‍, മംഗലപുരം ഗ്രാമപഞ്ചായത്തുകളിൽ ഏപ്രിൽ 7 ന് ഉച്ചയ്‌ക്ക് ശേഷം പ്രാദേശിക അവധി

പോത്തൻകോട് :പണിമൂല ദേവീ ക്ഷേത്രത്തിലെ ദ്വിവത്സര മഹോത്സവത്തിന്റെ പ്രധാന ദിവസമായ ഏപ്രില്‍ 7ന് ഉച്ചയ്‌ക്ക് ശേഷം ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പോത്തന്‍കോട്, അണ്ടൂര്‍ക്കോണം, വെമ്പായം, മാണിക്കല്‍, മംഗലപുരം ഗ്രാമപഞ്ചായത്തുകളിലും പഴയ കഴക്കൂട്ടം, ശ്രീകാര്യം, ഗ്രാമപഞ്ചായത്തുകളുടെ ഭാഗമായിരുന്നതും ഇപ്പോള്‍ തിരുവനന്തപുരം നഗരസഭയുടെ ഭാഗമായിട്ടുള്ളതുമായ പ്രദേശത്തും അവധി അനുവദിച്ചു. പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി ബാധകമായിരിക്കും

Read More

ഏപ്രില്‍ 9ന് സംസ്ഥാനത്ത് പൊതു അവധി

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന ഏപ്രില്‍ ഒന്‍പതിന് പൊതു അവധി. ഏപ്രില്‍ ഒന്‍പത് വ്യാഴാഴ്ച നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്‌ട് പ്രകാരം പൊതു അവധി പ്രഖ്യാപിച്ച്‌ ഉത്തരവായി. സംസ്ഥാനത്തെ വാണിജ്യ – സ്വകാര്യ സ്ഥാപനങ്ങളിലെ അടക്കം എല്ലാ ജീവനക്കാര്‍ക്കും ശമ്പളത്തോടു കൂടിയ അവധിയായിരിക്കും അന്ന് ലഭിക്കുക. കേരള ഷോപ്പ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്‌ട് പ്രകാരം എല്ലാ സ്വകാര്യ സംരംഭങ്ങള്‍, സ്വകാര്യ വ്യാവസായിക കേന്ദ്രങ്ങള്‍, മറ്റു സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കും അവധി ബാധകം. എല്ലാ ജീവനക്കാര്‍ക്കും ശമ്പളത്തോട് കൂടിയ…

Read More

പ്രതികളുടെ ദൃശ്യങ്ങൾ പൊലീസ് ഉദ്യോഗസ്ഥർ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നത് നീതിയുക്തമായ വിചാരണയെ ബാധിക്കും -സുപ്രീം കോടതി

ന്യൂഡൽഹി: അറസ്റ്റിലാകുന്ന പ്രതികളുടെ ദൃശ്യങ്ങളും ചിത്രങ്ങളും പൊലീസ് ഉദ്യോഗസ്ഥർതന്നെ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് നീതിയുക്തമായ വിചാരണക്ക് കടുത്ത ഭീഷണിയാണെന്ന് സുപ്രീം കോടതി. മൊബൈൽ ഫോണുകളിൽ ചിത്രീകരിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ അപ്ലോഡ് ചെയ്യുന്ന പ്രവണത ആളുകൾക്കിടയിൽ മുൻവിധി സൃഷ്ടിക്കാൻ കാരണമാകുന്നുവെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ് മല്യ ബാഗ‌ി, വിപുൽ എം. പാഞ്ചലി എന്നിവരടങ്ങിയ ബഞ്ചാണ് ഇത്തരമൊരു നിരീക്ഷണം നടത്തിയത്. പ്രതികളെ വിലങ്ങുവെച്ചും മുട്ടുകുത്തിച്ചും നടത്തുന്ന ദൃശ്യങ്ങൾ പൊലീസ് തന്നെ പ്രചരിപ്പിക്കുന്നത് വ്യക്തിയുടെ…

Read More

സിപിഎം മടുത്തു, കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് തിരിച്ചുപോകുന്നു, പാണക്കാടെത്തി മെമ്പർഷിപ്പ് സ്വീകരിച്ചു

കോഴിക്കോട്: കൊടുവള്ളി മുൻ എംഎൽഎ കാരാട്ട് റസാഖ് മുസ്ളീം ലീഗിലേയ്ക്ക്. ഇന്ന് പാണക്കാട്ടെത്തി അംഗത്വം സ്വീകരിച്ചു. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്, മുൻ മന്ത്രി എം കെ മുനീർ എന്നിവർക്കൊപ്പമാണ് പാണക്കാട്ടെത്തിയത്. ലീഗ് വിട്ട കാരാട്ട് റസാക്ക് 2016ൽ കൊടുവള്ളിയിൽ സിപിഎം പിന്തുണയോടെ സ്വതന്ത്രനായി നിന്ന് ജയിച്ചിരുന്നു. എന്നാൽ 2021ൽ എം കെ മുനീറിനോട് പരാജയപ്പെട്ടു. തറവാട്ടിലേയ്ക്ക് തിരിച്ചുവന്ന് മാതൃസംഘടനയിൽ പ്രവർത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് റസാഖ് മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. ഇന്നലെ രാത്രിയെടുത്ത തീരുമാനമാണ്….

Read More

28 വർഷത്തിനു ശേഷം ‘സമ്മർ ഇൻ ബത്‌ലഹേം’ സിനിമയിലെ ഡിലീറ്റ് ചെയ്ത ക്ലൈമാക്സ് സീൻ പുറത്തുവിട്ട് നിർമാതാക്കൾ

‘സമ്മർ ഇൻ ബത്‌ലഹേം’ എന്ന സൂപ്പർഹിറ്റ് സിനിമയിലെ ഡിലീറ്റ് ചെയ്ത ക്ലൈമാക്സ് സീൻ പുറത്തുവിട്ട് നിർമാതാക്കൾ. 28 വർഷങ്ങൾക്കുശേഷമാണ് സിയാദ് കോക്കേഴ്സ് എന്റർടെയ്ൻമെന്റ്സ് എന്ന യൂട്യൂബ് ചാനലിലൂടെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടത്. ഒൻപത് മിനിറ്റ് ദൈർഘ്യമുള്ള രംഗമാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത് ജയിലിൽ പോയി മോഹൻലാലിന്റെ കഥാപാത്രമായ നിരഞ്ജനെ കണ്ടതിന് ശേഷം ആമിയും ഡെന്നിസും തിരികെ വീട്ടിൽ എത്തുന്നതും തുടർന്ന് മഞ്ജുവിന്റെ കഥാപാത്രത്തെ എല്ലാവരും ചേർന്ന് വിവാഹബന്ധത്തിൽ തുടരാൻ സമ്മതിപ്പിക്കുന്നതുമാണ് രംഗത്തിൽ കാണാനാകുക. വധശിക്ഷയ്ക്ക് വിധേയനാകുന്നതിനു മുമ്പ്…

Read More

സ്ഥാനാർഥികൾ സമൂഹമാധ്യമങ്ങളിലൂടെ നൽകുന്ന പരസ്യങ്ങൾക്കും അനുമതി വാങ്ങണം; നിർദ്ദേശവുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ

തിരുവനന്തപുരം: സമൂഹമാധ്യമങ്ങൾ ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിയിരിക്കുന്ന ഈ കാലത്തിൽ തിരഞ്ഞെടുപ്പു കാല പ്രചാരണത്തിനായി സ്ഥാനാർത്ഥികളും രാഷ്ട്രീയപാർട്ടികളും സമൂഹമാധ്യമ അക്കൗണ്ടുകൾ ഉപയോഗിക്കാറുണ്ട്. റീലുകളും പോസ്റ്റുകളും തുടരെത്തുടരെ അയച്ച് വോട്ടർമാരുടെ ശ്രദ്ധ നേടാൻ സമൂഹമാധ്യമങ്ങൾ സഹായകമാണ്. പരസ്യങ്ങളോ പരസ്യസ്വഭാവമുള്ളതോ ആയ പോസ്റ്റുകളും സമൂഹമാധ്യമങ്ങളിലൂടെ ഇവർ പങ്കുവയ്ക്കാറുണ്ട്. എന്നാൽ രാഷ്ട്രീയപാർട്ടികളും സ്ഥാനാർഥികളും സമൂഹമാധ്യമങ്ങളിലും വെബ്സൈറ്റുകളിലും നൽകുന്ന പരസ്യങ്ങൾക്കും അനുമതി വേണമെന്ന് ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം നൽകിയിരിക്കുകയാണ്. മാധ്യമങ്ങളിൽ പരസ്യങ്ങൾ പ്രസിദ്ധീകരിക്കും മുൻപായി മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റിയിൽ (എംസിഎംസി)നിന്ന്…

Read More

തൃശൂരിൽ വീട്ടിലെ പ്രസവത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന യുവതി മരിച്ച സംഭവം; ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു

തൃശൂർ: തൃശൂരിൽ വീട്ടിലെ പ്രസവത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. മരിച്ച മുഹ്‌സിനയുടെ ഭർത്താവ് ഇബ്രാഹിമിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചാവക്കാട് പൊലീസ് വിശദമായ ചോദ്യം ചെയ്യലിന് പിന്നാലെയാണ് പിടികൂടിയത്. ഇയാൾക്കെതിരെ മന:പൂർവമല്ലാത്ത നരഹത്യാ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മുഹ്‌സിനയുടെ മരണ കാരണം പ്രസവശേഷം പരിചരണമില്ലായ്മയാണെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. മരിച്ച നവജാത ശിശുവിൻ്റെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്താനും പൊലീസ് സർജൻ ശിപാർശ ചെയ്തു. പ്രസവത്തെ തുടർന്നുണ്ടായ അണുബാധയെ…

Read More

വിഷുക്കൈനീട്ടമായി ക്ഷേമ പെൻഷൻ;ഈ മാസം 31 മുതൽ ആരംഭിക്കും. ഗുണഭോക്താക്കൾക്ക് ലഭിക്കുക 4000 രൂപ

തിരുവനന്തപുരം :സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് ആശ്വാസമായി ഏപ്രിൽ മാസത്തെ പെൻഷൻ വിതരണം ഈ മാസം 31 മുതൽ ആരംഭിക്കും. വിഷു പ്രമാണിച്ചാണ് പെൻഷൻ നേരത്തെ വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചത്. ഇതിനാവശ്യമായ തുക അനുവദിച്ച് സർക്കാർ നേരത്തെ തന്നെ ഉത്തരവിറക്കിയിരുന്നു. ഈ മാസം ആകെ 4000 രൂപയാണ് ക്ഷേമ പെൻഷനായി ഓരോ ഗുണഭോക്താവിന്റെയും കൈകളിലെത്തുക. നിലവിൽ പ്രതിമാസം 2000 രൂപ വീതമാണ് ക്ഷേമ പെൻഷനായി നൽകിവരുന്നത്. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ ശേഷം ഇതുവരെ 51,534…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial