Headlines

കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചു;ജാഗ്രതാ നടപടികള്‍ തുടങ്ങി

കോഴിക്കോട് : കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചു. ജാഗ്രതാ നടപടികള്‍ തുടങ്ങി. മുൻകരുതല്‍ നടപടികള്‍ സ്വീകരിക്കാൻ ഇന്ന് വൈകിട്ട് കലക്‌ട്രേറ്റില്‍ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതാ നടപടികള്‍ സ്വീകരിച്ചതായി ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു. പനങ്ങാട്, ഒളവണ്ണ, കക്കോടി, പെരുമണ്ണ പഞ്ചായത്തുകളിലും കോഴിക്കോട് കോർപ്പറേഷനിലെ നല്ലളത്തുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. രോഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിലെ സാമ്പിളുകള്‍ പരിശോധിച്ചതില്‍ ഏവിയൻ ഇൻഫ്ലുവൻസ (പക്ഷിപ്പനി) എച്ച്‌5 എന്‍ 1 വകഭേദമാണ് സ്ഥിരീകരിച്ചത്. ഈ പ്രദേശങ്ങളില്‍ ദ്രുതകർമസേനയെ ഉപയോഗിച്ച്‌ പക്ഷികളെ കൊന്നൊടുക്കല്‍…

Read More

പുത്തൻകുന്നിൽ ഓട്ടോറിക്ഷയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം.

ബത്തേരി: പുത്തൻകുന്നിൽ ഓട്ടോറിക്ഷയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം. ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്ന നമ്പിക്കൊല്ലി സ്വദേശികളായ 58 കാരൻ കലാധരൻ, 60 കാരനായ ബാലൻ എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം ഓട്ടോയിൽ ഉണ്ടായിരുന്ന നാരായണൻ എന്നയാളെ ഗുരുതരപരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് നാലേകാലോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു. മൃതദേഹങ്ങൾ ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

Read More

ദുബായിൽ ഫ്ലാറ്റിൽ നിന്നും താഴേക്ക് വീണ് മലയാളി ദമ്പതികളുടെ പെൺകുഞ്ഞിന് ദാരുണാന്ത്യം

ഇരിങ്ങാലക്കുട: ദുബായിൽ ഫ്ലാറ്റിൽ നിന്നും താഴേക്ക് വീണ് മലയാളി ദമ്പതികളുടെ പെൺകുഞ്ഞിന് ദാരുണാന്ത്യം. ഇരിങ്ങാലക്കുട ആസാദ് റോഡ് സ്വദേശി മഞ്ഞളി ഡിബിന്റെയും ജെയിനിന്റെയും മൂന്നാമത്തെ മകൾ ഹന്ന റോസാണ് മരിച്ചത്. ഇവർ താമസിക്കുന്ന അഞ്ചാം നിലയിലെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്നാണ് കുഞ്ഞ് താഴേക്ക് വീണത്. ഫ്ലാറ്റിലെ സിറ്റൗട്ടിനോട് ചേർന്നുള്ള ബാൽക്കണിയിൽ കളിക്കുന്നതിനിടെയാണ് ദാരുണ സംഭവമുണ്ടായത്. തറയിലെ ചില്ല് പൊട്ടി കുഞ്ഞ് താഴേക്ക് വീണതാണെന്ന് ബന്ധുക്കൾ പറഞ്ഞു. സംസ്കാരം ഇന്ന് നാലുമണിക്ക് സെന്റ് തോമസ് കത്തീഡ്രലിൽ. സഹോദരങ്ങൾ: ഗ്രേസ്…

Read More

സ്വീകരിക്കാൻ ബിജെപി പ്രവർത്തകരെത്തിയില്ല അതേ ട്രെയിനിൽ യാത്ര തുടർന്ന് സുരേഷ് ഗോപി

കണ്ണൂർ: ജില്ലയിലെ പയ്യന്നൂരിൽ അമൃത് ഭാരത് എക്സ്പ്രസിന്റെ ആദ്യ സ്റ്റോപ്പ് നടപ്പാക്കാൻ അതേ ട്രെയിനിലെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ സ്വീകരിക്കാൻ ബിജെപി പ്രവർത്തകരെത്തിയില്ല. നാഗർകോവിൽ – മംഗളൂരു റൂട്ടിലും തിരിച്ചുമുള്ള അമൃത്‌ഭാരത് എക്സ്പ്രസിന് പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട് എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് സംഭവം. മംഗളൂരു ഭാഗത്തേക്കുള്ള ആദ്യ സർവീസിൽ പയ്യന്നൂർ സ്റ്റോപ്പ് പ്രാബല്യത്തിൽ വരുത്തുന്നതിനായി കേന്ദ്ര മന്ത്രി അതേ ട്രെയിനിൽ എത്തുമെന്ന് മുൻകൂട്ടി അറിയിച്ചിരുന്നു. എന്നാൽ യാത്രാസംബന്ധമായ അനിശ്ചിതത്വവും ട്രെയിൻ വൈകലും കാരണം പ്രതീക്ഷിച്ച…

Read More

സ്വന്തം വീട്ടിൽ നിന്ന് പണവും സ്വർണവും കവർന്ന ശേഷം പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

വിഴിഞ്ഞം: സ്വന്തം വീട്ടിൽ നിന്ന് പണവും സ്വർണവും കവർന്ന ശേഷം പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിലായി. വെങ്ങാനൂർ സ്വദേശി മനോജിനെയാണ് (33) വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്. ജനൽ കമ്പി മുറിക്കാൻ ഉപയോഗിച്ച ഇലക്ട്രിക് കട്ടറാണ് പ്രതിയെ പോലീസിന് മുന്നിൽ കുടുക്കിയത്. തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് മനോജ് വീട്ടിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും മോഷ്ടിച്ചത്. തുടർന്ന് വീടിന്റെ പിൻവാതിൽ തുറന്നിടുകയും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന കട്ടർ ഉപയോഗിച്ച് ജനാലയുടെ കമ്പികൾ മുറിച്ചുമാറ്റുകയും ചെയ്തു. തുടർന്ന് ഓട്ടോറിക്ഷ ഓടിക്കാൻ…

Read More

ഭർത്താവിനെ വകവരുത്തി വീട്ടുപറമ്പിൽ കുഴിച്ചുമൂടിയ കേസ്; രേഷ്മ ബീവിയും ബീരുവും കുറ്റക്കാരെന്ന് കോടതി

തൃശൂർ: വാടകവീട്ടിൽ താമസിച്ചിരുന്ന പശ്ചിമ ബംഗാൾ സ്വദേശി മൻസൂർ മാലിക്കിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ രേഷ്മ ബീവിയും കാമുകൻ ബീരുവും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. തൃശൂർ ഒന്നാം അഡീഷണൽ ഡിസ്ട്രിക്ട് സെഷൻസ് കോടതിയാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. പ്രതികൾ രണ്ട് പേരും ജീവപര്യന്തം തടവിനും 3 ലക്ഷം രൂപ വീതം പിഴയ്ക്കും പുറമെ, തെളിവ് നശിപ്പിച്ചതിന് അഞ്ച് വർഷം അധിക തടവും ഒരു ലക്ഷം രൂപ വീതം പിഴയും അനുഭവിക്കണം. 2021 ഡിസംബർ 13-ന് പുലർച്ചെ ഒരു…

Read More

ട്വൻ്റി 20 യിൽ പ്രതിസന്ധി; നടി ലക്ഷ്മിപ്രിയയുടെ പേര് വോട്ടേഴ്സ് ലിസ്റ്റിൽ ഇല്ല

കൊച്ചി: പെരുമ്പാവൂര്‍ മണ്ഡലം ട്വന്റി 20യില്‍ പ്രതിസന്ധി. സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്ന നടി ലക്ഷ്മി പ്രിയയുടെ പേര് വോട്ടേഴ്‌സ് ലിസ്റ്റില്‍ ഇല്ല. ഇതോടെ ഇന്ന് നടത്താനിരുന്ന റോഡ് ഷോ മാറ്റിവെച്ചു. പുതിയ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. പെരുമ്പാവൂരിൽ എൻഡിഎ സ്ഥാനാർത്ഥിയായാണ് ലക്ഷ്മി പ്രിയയെ പരിഗണിച്ചിരുന്നത്. താര സംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്‍റ് കൂടിയാണ് ലക്ഷ്മി പ്രിയ. അതിനാൽ ‘ലാലേട്ടനും മമ്മൂക്കയും ജയറാമേട്ടനും സിദ്ദിഖും പ്രചാരണത്തിന് വരണമെന്നാണ് ആഗ്രഹമെ’ന്ന് നടി പറഞ്ഞിരുന്നു. പെരുമ്പാവൂരിന്റെ എല്ലാ പ്രശ്‌നങ്ങളും തനിക്കറിയാമെന്നും…

Read More

ഒറ്റപ്പാലത്ത് മത്സരിക്കുമെന്ന് ഉറപ്പിച്ച്‌ പികെ ശശി; നാളെ മണ്ഡലത്തില്‍ റോഡ് ഷോ

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റപ്പാലം മണ്ഡലത്തില്‍ മത്സരിക്കുമെന്ന് ഉറപ്പിച്ച്‌ സിപിഎം വിട്ട പികെ ശശി ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായി പികെ ശശിയെ മത്സരിപ്പിക്കാനാണ് തീരുമാനം. ശശിയ്ക്കായ് മണ്ഡലത്തില്‍ മുതിർന്ന നേതാക്കളുടെ യോഗം നടക്കുകയാണ്. ഇന്ന് സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കും. ഇന്നത്തെ പ്രഖ്യാപനത്തിന് ശേഷം നാളെ മണ്ഡലത്തില്‍ റോഡ് ഷോ നടത്തും. നേരത്തെ, ശശിക്കെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ പ്രതിഷേധത്തെ മറികടന്നാണ് യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിക്കുന്നത്. സിപിഎമ്മിനോട് പിണങ്ങിയ ശശി ദിവസങ്ങള്‍ക്ക് മുമ്പാണ് പാർട്ടി വിട്ടത്.

Read More

പ്ലസ് ടു വിദ്യാര്‍ത്ഥിക്കായി പരീക്ഷ എഴുതിയത് 20 വയസുകാരൻ; കാസര്‍കോട് സ്‌കൂളിൽ ആള്‍മാറാട്ടം

കാസര്‍കോട്: കാസര്‍കോട് മൊഗ്രാല്‍ സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ പ്ലസ് ടു പരീക്ഷയില്‍ ആള്‍മാറാട്ടം. മുഹമ്മദ് മുക്താര്‍ എന്ന 20കാരനാണ് പ്ലസ് ടു വിദ്യാര്‍ത്ഥിക്കായി പരീക്ഷ എഴുതിയത്. പരീക്ഷ എഴുതിയ മുഹമ്മദ് മുക്താര്‍, പ്ലസ് ടു വിദ്യാര്‍ത്ഥി എന്നിവര്‍ക്കെതിരെ സ്‌കൂള്‍ പ്രിന്‍സിപ്പളിന്റെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. 16 ന് നടന്ന കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷയിൽ ആണ് ആൾമാറാട്ടം നടന്നത്. പരീക്ഷ നടക്കുന്നതിനിടെ സംശയം തോന്നിയ അധ്യാപകർ പരിശോധിച്ചപ്പോൾ ആണ് തട്ടിപ്പ് പുറത്ത് വന്നത്. രണ്ടുപേരുടെയും ഫോണുകളിലും…

Read More

പ്ലസ് ടു വിദ്യാര്‍ത്ഥിക്കായി പരീക്ഷ എഴുതിയത് 20 വയസുകാരൻ; കാസര്‍കോട് സ്‌കൂളിൽ ആള്‍മാറാട്ടം

കാസര്‍കോട്: കാസര്‍കോട് മൊഗ്രാല്‍ സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ പ്ലസ് ടു പരീക്ഷയില്‍ ആള്‍മാറാട്ടം. മുഹമ്മദ് മുക്താര്‍ എന്ന 20കാരനാണ് പ്ലസ് ടു വിദ്യാര്‍ത്ഥിക്കായി പരീക്ഷ എഴുതിയത്. പരീക്ഷ എഴുതിയ മുഹമ്മദ് മുക്താര്‍, പ്ലസ് ടു വിദ്യാര്‍ത്ഥി എന്നിവര്‍ക്കെതിരെ സ്‌കൂള്‍ പ്രിന്‍സിപ്പളിന്റെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. 16 ന് നടന്ന കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷയിൽ ആണ് ആൾമാറാട്ടം നടന്നത്. പരീക്ഷ നടക്കുന്നതിനിടെ സംശയം തോന്നിയ അധ്യാപകർ പരിശോധിച്ചപ്പോൾ ആണ് തട്ടിപ്പ് പുറത്ത് വന്നത്. രണ്ടുപേരുടെയും ഫോണുകളിലും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial