Headlines

‘വാൾ, മഴു, നാടൻ ബോംബ്; തിരുവനന്തപുരത്ത് വൻ ആയുധ ശേഖരം പിടികൂടി’; അന്വേഷണം ആരംഭിച്ച് പൊലീസ്

തിരുവനന്തപുരം:ബാലരാമപുരത്ത് വൻ ആയുധ ശേഖരം പിടികൂടി. പുത്രക്കാട് വാട്ടർ ടാങ്കിന് സമീപം ചാക്കിൽ കെട്ടിയ നിലയായിരുന്നു ആയുധങ്ങൾ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധനയ്ക്കിടെയാണ് ആയുധശേഖരം കണ്ടെത്തിയത്. ആയുധങ്ങൾ ബാലരാമപുരം പോലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. പായ് കൊണ്ട് മൂടിയ നിലയിൽ കണ്ടെത്തിയ ചാക്ക് കെട്ടുകളിലാണ് ആയുധ ശേഖരം കണ്ടെത്തിയത്. ആറ് വാൾ, രണ്ട് മഴു, വെട്ടുകത്തികൾ, ഇരുമ്പ് ദണ്ഡ്, നാടൻ ബോംബുകൾ എന്നിവയാണ് കണ്ടെത്തിയത്. നാല് മാസങ്ങൾക്ക് മുൻപ് സ്ഥലത്ത് വലിയ ആക്രമ സംഭവങ്ങൾ ഉണ്ടായിരുന്നു….

Read More

ഭാര്യയുടെ മാനസിക പീഡനത്തെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്‌തു

മുംബൈ:ഭാര്യയുടെ മാനസിക പീഡനത്തെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്‌തു. പൂനെ നാസിക്ക് മാലേഗാവിലെ മുഹമ്മദ് സാദ് ആസിഫ് സയ്യദ് എന്ന യുവാവാണ് ആത്മഹത്യ ചെയ്‌തത്‌. ഭാര്യയും വീട്ടുകാരും ചേർന്ന് മാനസികമായി നിരന്തരം പീഡിപ്പിക്കുകയാണെന്ന് മരണത്തിനുമുമ്പ് പീഡന വിവരങ്ങൾ വിവരിച്ചുകൊണ്ട് തയ്യാറാക്കിയ വീഡിയോ സുഹൃത്തിന് അയച്ചുകൊടുത്ത ശേഷം ആയിരുന്നു അന്ത്യം . സംഭവത്തിൽ ഭാര്യയും അവരുടെ വീട്ടുകാരും ഉൾപ്പെടെ ഏഴുപേർക്കെതിരെ പോലീസ് കേസെടുത്തു. മൊബൈൽ കസ്റ്റഡിയിലെടുത്ത് പോലീസ് വീഡിയോയുടെ ആധികാരികത ഉറപ്പാക്കാൻ പരിശോധനയ്ക്ക് അയച്ചു. ഭാര്യ കരി മുനീഷ…

Read More

മൂല്യനിര്‍ണയം പൂര്‍ത്തിയായി; സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം ഏപ്രില്‍ പകുതിയോടെ

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജൂക്കേഷന്‍ (സി.ബി.എസ്.ഇ) പത്താം ക്ലാസ് പരീക്ഷാഫലം ഏപ്രില്‍ പകുതിയോടെ പ്രസിദ്ധീകരിക്കുമെന്ന് റിപ്പോര്‍ട്ട്. ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയതായും മാര്‍ക്കുകളുടെ പുനപരിശോധനയാണ് ഇപ്പോള്‍ നടക്കുന്നതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മേയില്‍ നടക്കുന്ന രണ്ടാം ബോര്‍ഡ് പരീക്ഷകള്‍ കണക്കിലെടുത്താണ് ഈ വര്‍ഷം നേരത്തേതന്നെ പരീക്ഷാഫലം പ്രഖ്യാപിക്കുന്നത്. ഫലപ്രഖ്യാപന തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഫലം പ്രഖ്യാപിച്ചാല്‍ വിദ്യാര്‍ഥികള്‍ക്ക് cbse.gov.in, results.cbse.nic.in എന്നീ വെബ്‌സൈറ്റുകളിലൂടെ അറിയാനാകും. കഴിഞ്ഞവര്‍ഷം സി.ബി.എസ്.ഇ 10,12 ക്ലാസുകളുടെ ഫലം മേയ് 13നാണ് പ്രഖ്യാപിച്ചത്….

Read More

‘കോൺ ബനേഗ ക്രോർപതി’യിൽ 50 ലക്ഷം രൂപ സമ്മാനം നേടിയ വനിതാ തഹസിൽദാർ തിരിമറികേസിൽ അറസ്റ്റിൽ; തട്ടിയത് ദുരിതാശ്വാസ ഫണ്ടിൽ നിന്ന് 2.5 കോടി

ഷിയോപൂർ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ ‘കോൺ ബനേഗ ക്രോർപതി’ എന്ന ടെലിവിഷൻ പരിപാടിയിൽ 50 ലക്ഷം രൂപയുടെ സമ്മാനം നേടിയതിലൂടെ ദേശീയ പ്രശസ്തി നേടിയ വനിതാ തഹസിൽദാർ തിരിമറികേസിൽ. അറസ്റ്റിൽ. 2.5 കോടി രൂപയുടെ വെള്ളപ്പൊക്ക ദുരിതാശ്വാസ അഴിമതിയിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. തഹസിൽദാർ അമിത സിങ് തോമറാണ് പിടിയിലായത്. മാർച്ച് 26 വ്യാഴാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തത് കോടതിയിൽ ഹാജരാക്കിയ തോമറിനെ ശിവപുരിയിലെ ജയിലിലടച്ചതായി പൊലീസ് പറഞ്ഞു. ഗ്വാളിയോറിലെ ചന്ദ്രവാദ്നി നാകയിലെ വീട്ടിൽ…

Read More


‘സാറേ..എനിക്ക് അച്ഛനും അമ്മയും ഇല്ല, സാറാണ് ഇനി എൻ്റെ ദൈവവും അച്ഛനും അമ്മയും, എങ്ങനെയെങ്കിലും ജയിപ്പിക്കണേ’; വൈറലായി ഒരു പരീക്ഷാ പേപ്പർ

ഹൈദരാബാദ്: പരീക്ഷാ ഹാളിലെ ചോദ്യപേപ്പർ കണ്ടാൽ ചിലപ്പോൾ തല കറങ്ങും, പഠിച്ചതൊന്നും ഓർമ വരില്ല. എന്നാൽ, തെലുങ്കാനയിൽ നിന്നുള്ള ഒരു വിദ്യാർഥി പരീക്ഷാ പേപ്പറിൽ കുറിച്ച വരികൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തുകയാണ്. തോൽവി ഉറപ്പായപ്പോൾ താൻ പഠിച്ച സകല വിദ്യകളും പ്രയോഗിച്ചിരിക്കുകയാണ് ഈ മിടുക്കൻ. വെറുമൊരു അപേക്ഷയല്ല, വൈകാരികമായ സ്നേഹ പ്രകടനമാണ് പരീക്ഷാ പേപ്പറിൽ നിറയെ. ‘സാർ, ഞാൻ പഠിച്ചതൊന്നും വന്നില്ല. ദൈവമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു, ആ ദൈവം ഇപ്പോൾ നിങ്ങളാണ്. ദൈവം…

Read More

28 ദിവസത്തെ റീചാര്‍ജ് പ്ലാനുകള്‍ക്ക് പകരം 30 ദിവസം; ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്രം

ന്യൂഡല്‍ഹി: മൊബൈല്‍ ഉപയോക്താക്കളുടെ ആവശ്യം പരിഗണിച്ച് 28 ദിവസത്തെ റീചാര്‍ജ് പദ്ധതികള്‍ക്ക് പകരം 30 ദിവസത്തെ വാലിഡിറ്റി പ്ലാനുകള്‍ അവതരിപ്പിക്കാന്‍ ടെലികോം കമ്പനികള്‍ക്ക് കേന്ദ്ര ടെലികോം മന്ത്രാലയം നിര്‍ദേശം നല്‍കി. നിലവിലുള്ള 28 ദിവസത്തെ പ്ലാനുകള്‍ ഉപഭോക്താക്കള്‍ക്ക് അധിക സാമ്പത്തികഭാരം സൃഷ്ടിക്കുന്നുവെന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് നടപടി. ഈ വിഷയത്തില്‍ പാര്‍ലമെന്റില്‍ ആവശ്യം ഉന്നയിച്ചതിന് പിന്നാലെ നടപടി വന്നതായി എംപി കൊടിക്കുന്നില്‍ സുരേഷ് സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചു. രാജ്യസഭയില്‍ ആം ആദ്മി പാര്‍ട്ടി എംപി രാഘവ് ഛദ്ദയും 28 ദിവസത്തെ…

Read More

ഇന്റര്‍നെറ്റ് ഇല്ലാതെയും റീലുകള്‍ കാണാം; പുതിയ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം

  സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ വലിയ പങ്ക് വഹിക്കുന്ന റീലുകള്‍ ഇനി ഇന്റര്‍നെറ്റ് ഇല്ലാത്ത സാഹചര്യങ്ങളിലും കാണാനാകുന്ന സംവിധാനവുമായി ഇന്‍സ്റ്റഗ്രാം. നെറ്റ്വര്‍ക്ക് ലഭ്യമല്ലാത്ത ഇടങ്ങളില്‍ റീലുകള്‍ ലോഡ് ചെയ്യാന്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനാണ് ഈ പുതിയ ഫീച്ചര്‍ ലക്ഷ്യമിടുന്നത്. പുതിയ സംവിധാനപ്രകാരം, ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമായ സമയങ്ങളില്‍ റീലുകള്‍ സ്വമേധയാ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാനാകും. തുടര്‍ന്ന് നെറ്റ്വര്‍ക്ക് ലഭ്യമല്ലാത്ത സാഹചര്യങ്ങളില്‍ പോലും ഈ ഡൗണ്‍ലോഡ് ചെയ്ത റീലുകള്‍ എളുപ്പത്തില്‍ കാണാന്‍ സാധിക്കും. ഓഫ്‌ലൈന്‍ ഉപയോഗത്തിനായി 10, 30,…

Read More

തെരഞ്ഞെടുപ്പ് ചൂടിൽ കേരളം: സംസ്ഥാനത്ത് 4,66,408 കന്നിവോട്ടർമാർ

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 2,71,42,952 വോട്ടർമാരാണ് ആകെ പട്ടികയിലുള്ളതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ. ഇതിൽ 1,39,21,868 സ്ത്രീകളും 1,32,20,811 പുരുഷന്മാരും 273 ട്രാൻസ്‌ജെൻഡർ വോട്ടർമാരുമാണ് ഉൾപ്പെടുന്നത്. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ 4,66,408 കന്നിവോട്ടർമാർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാൻ കാത്തിരിക്കുകയാണ്. വായോധികരായ വോട്ടർമാരുടെ എണ്ണത്തിലും ഇത്തവണ പ്രത്യേകതകളുണ്ട്. 100 മുതൽ 109 വയസ്സുവരെയുള്ള 1,501 വോട്ടർമാരും 110 മുതൽ 119 വയസ്സുവരെയുള്ള 54 പേരും പട്ടികയിലുണ്ട്. പ്രായം…

Read More

ഭാര്യയ്ക്ക് വിവാഹേതര ബന്ധമെന്ന് സംശയം, വാഹനത്തിൽ നിന്ന് തള്ളി പുറത്തേക്കിട്ട് ദേഹത്ത് കാർ ഓടിച്ചു കയറ്റി കൊലപ്പെടുത്തി; ഭർത്താവ് കസ്റ്റഡിയിൽ

ബെംഗളൂരു: ഭാര്യയെ വാഹനത്തിൽ നിന്ന് തള്ളി പുറത്തേക്കിട്ട് ക്രൂര മർദ്ദനം. തുടർന്ന് ദേഹത്തേക്ക് കാർ ഓടിച്ചു കയറ്റി കൊലപ്പെടുത്തി. കർണാടകയിലാണ് സംഭവം. മഹാരാഷ്ട്രയിലെ ബാരാമതി സ്വദേശിയായ അക്ഷയ് ആണ് 28 കാരിയായ ഭാര്യ ഷൈലയെ കാർ കയറ്റി കൊലപ്പെടുത്തിയത്. അക്ഷയും ഭാര്യ ഷൈലയും കാറിൽ ഗംഗാപുര എന്ന തീർത്ഥാടന കേന്ദ്രത്തിലേക്ക് പോവുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രാവിലെ 11 മണിക്ക് ബല്ലൂർഗ ഗ്രാമത്തിനു സമീപം വച്ച് ദമ്പതികൾ തമ്മിൽ തർക്കമുണ്ടാവുകയും അക്ഷയ് ഷൈലയെ വാഹനത്തിൽ നിന്ന് പുറത്തേക്ക് തള്ളിയിടുകയും…

Read More

കേരള നിയമസഭാ തിരഞ്ഞെടുപ്പ്: മത്സരരംഗത്ത് 890 സ്ഥാനാർഥികൾ; അന്തിമ മത്സരചിത്രം തെളിഞ്ഞു

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നവരുടെ അന്തിമ ചിത്രം വ്യക്തമായി. പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 890 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. പ്രമുഖ മുന്നണികളും സ്വതന്ത്രരും പ്രചാരണം കൂടുതൽ ഊർജിതമാക്കിയിരിക്കുകയാണ്. ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മത്സരിക്കുന്നത് തിരുവനന്തപുരം, പേരാവൂർ മണ്ഡലങ്ങളിലാണ്; രണ്ടിടത്തും 11 പേർ വീതമുണ്ട്. എന്നാൽ, മാനന്തവാടിയിൽ മൂന്ന് മുന്നണി സ്ഥാനാർഥികൾ മാത്രമാണ് മത്സരത്തിലുള്ളത്. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം 985 പേർ ഉണ്ടായിരുന്ന സ്ഥാനാർഥി പട്ടികയിൽ നിന്ന്, പത്രിക പിൻവലിച്ചതോടെയാണ് എണ്ണം 890…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial