നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ലോൺ ആപ്പിനെതിരെ പൊലീസ് കേസെടുത്തു
കണ്ണൂർ: ബി.ഡി.എസ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ലോൺ ആപ്പിനെതിരെ പൊലീസ് കേസെടുത്തു. ലോൺ ആപ്പിനെതിരെ ആരോപണം ഉയർന്നതിനെ തുടർന്നാണിത്. ഇൻസ്റ്റാ പേ എന്ന ലോൺ ആപ്പിനെതിരെയാണ് കേസ് എടുത്തത്. നിതിൻ രാജിനെ ലോൺ ആപ്പ് ഭീഷണിപ്പെടുത്തിയോ എന്നതിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. അവന് നീതി കിട്ടിയില്ലെങ്കിൽ ഇനി ജീവിച്ചിരിക്കില്ല. അധ്യാപികയുടെ നമ്പർ ലോൺ ആപ്പുകാർ ഹാക്ക് ചെയ്ത് എടുത്തതാകാം. മൂന്ന് മാസം സിക്ക് റൂമിൽ കഴിഞ്ഞിട്ടും പിടിച്ചു നിന്നവനാണ്. ലോൺ ആപിൽ നിന്ന്…

