Headlines

മൃതദേഹം കണ്ടെത്തിയില്ലെങ്കിലും കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കാം: സുപ്രിംകോടതി

ന്യൂഡല്‍ഹി: ഇരയുടെ മൃതദേഹം കണ്ടെത്താനായില്ലെന്ന കാരണത്താല്‍ മാത്രം കൊലപാതകക്കുറ്റം ഇല്ലാതാകില്ലെന്നും, വിശ്വാസയോഗ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതിയെ ശിക്ഷിക്കാനാകുമെന്നും സുപ്രിംകോടതി. കുറ്റകൃത്യം നടന്നതായി തെളിയിക്കുകയാണ് നിയമം ആവശ്യപ്പെടുന്നതെന്നും മൃതദേഹം ഹാജരാക്കണമെന്നത് നിയമപരമായ നിര്‍ബന്ധമല്ലെന്നും കോടതി നിരീക്ഷിച്ചു. അസം സ്വദേശിയായ ദേബോജിത് പണിക്ക ദത്തുപുത്രിയായ പത്തുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസില്‍ ലഭിച്ച ജീവപര്യന്തം തടവ് ശരിവച്ചുകൊണ്ടാണ് ജസ്റ്റിസ് സഞ്ജയ് കരോള്‍, ജസ്റ്റിസ് പ്രസന്ന എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം. കേസില്‍ പെണ്‍കുട്ടിയുടെ മൃതദേഹം പുഴയില്‍ തള്ളിയെന്നാണ് സാക്ഷിമൊഴിയുണ്ടായിരുന്നത്. എന്നാല്‍ തിരച്ചില്‍ നടത്തിയിട്ടും മൃതദേഹം…

Read More

പാഴ് വസ്തു വിറ്റ് കേരളം നേടിയത് 205.20 കോടി; ഹരിത കർമസേനക്ക് 40.06 കോടി

കൊച്ചി: ഓരോ ദിവസവും സംസ്ഥാനത്തുണ്ടാകുന്ന അജൈവ പാഴ് വസ്തുക്കൾ വഴി എത്തുന്നത് കോടികളുടെ സാമ്പത്തിക നേട്ടം. നാല് വർഷത്തിനിടെ പാഴ് വസ്തുക്കൾ തരംതിരിച്ചു വിറ്റ് കേരളം നേടിയത് 205.20 കോടി. ഉറവിട മാലിന്യ ശേഖരണവും ശാസ്ത്രീയ മാലിന്യ സംസ്കരണവും ശക്തിപ്പെടുത്തിയാണ് പാഴ് വസ്തുക്കളെ സാമ്പത്തിക മൂല്യമുള്ളതാക്കിയത്. തദ്ദേശ സ്ഥാപനങ്ങൾ, ഹരിതകർമ സേന, റിസോഴ്സ് റിക്കവറി ഫെസിലിറ്റികൾ (ആർ.ആർ.എഫ്), മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റികൾ (എം.സി.എഫ്) എന്നിവയുടെ സഹകരണത്തോടെ പ്ലാസ്റ്റിക്, ഇലക്ട്രോണിക് മാലിന്യം, പേപ്പർ, ഗ്ലാസ്, ലോഹ ആക്രി, തുണിത്തരങ്ങൾ,…

Read More

ജപ്തി ചെയ്ത സ്വത്ത് വായ്പയെടുത്തയാള്‍ക്ക് തിരിച്ചുവില്‍ക്കരുത്; ബാങ്കുകള്‍ക്ക് ആര്‍ബിഐയുടെ നിര്‍ദേശം

ന്യൂഡല്‍ഹി: വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് ജപ്തി ചെയ്ത സ്വത്തുക്കള്‍ വായ്പയെടുത്തയാള്‍ക്കോ അതുമായി ബന്ധപ്പെട്ട കക്ഷികള്‍ക്കോ തിരിച്ചുവില്‍ക്കാന്‍ പാടില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). ഇത്തരം സ്വത്തുക്കള്‍ പരസ്യ ലേലത്തിലൂടെ മാത്രമേ ബാങ്കുകള്‍ വിറ്റഴിക്കാവൂ എന്നും പുതിയ മാര്‍ഗനിര്‍ദേശത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. വായ്പ തിരിച്ചടയ്ക്കാത്തവര്‍ക്ക് മുന്‍ഗണന നല്‍കി ജപ്തി ചെയ്ത സ്വത്ത് തിരിച്ചുനല്‍കുന്നത് വായ്പാ അച്ചടക്കത്തെ ദുര്‍ബലപ്പെടുത്തുകയും വിപണിയില്‍ തെറ്റായ പ്രവണതകള്‍ക്ക് വഴിവയ്ക്കുകയും ചെയ്യുമെന്നാണ് ആര്‍ബിഐയുടെ വിലയിരുത്തല്‍. സാധാരണ സാഹചര്യങ്ങളില്‍ ബാങ്കുകള്‍ വായ്പയ്ക്ക് പകരമായി ധനേതര ആസ്തികള്‍ കൈവശം…

Read More


യു.പി.ഐ ഇടപാടുകൾക്ക് കേന്ദ്രം ചാർജ് ഈടാക്കിയേക്കും

ന്യൂഡൽഹി: യു.പി.ഐ പേയ്മെന്റുകൾക്ക് ചാർജ് ഈടാക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്. വൻകിട വ്യാപാരികളിൽ നിന്ന് ചാർജ് ഈടാക്കാനുള്ള നിർദേശമാണ് ഇപ്പോൾ സർക്കാരിന്റെ പരിഗണനയിലുള്ളത്. ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി 2020ൽ വൻകിടക്കാരിൽ നിന്ന് ഒഴിവാക്കിയ മെർച്ചൻ്റ് ഡിസ്കൗണ്ട്റേറ്റ്’ (എം.ഡി.ആർ) പുനഃസ്ഥാപിക്കുകയാവും ചെയ്യുക. ഇക്കണോമിക് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വാർഷിക വിറ്റുവരവ് 1 കോടി മുതൽ 1.5 കോടി രൂപയിൽ അധികമുള്ള വൻകിട വ്യാപാരികൾക്ക് മാത്രമായിരിക്കും എം.ഡി.ആർ ബാധകം. കൂടാതെ 2,000 രൂപയിൽ അധികമുള്ള യു.പി.ഐ…

Read More

അപേക്ഷ നൽകിയാലും സിലിണ്ടർ അനുവദിക്കുന്നില്ല; അപ്രഖ്യാപിത നിയന്ത്രണവുമായി എണ്ണക്കമ്പനികൾ

കൊച്ചി: പുതിയ ഗാർഹിക പാചകവാതക കണക്ഷൻ അനുവദിക്കുന്നതിൽ പലയിടത്തും അപ്രഖ്യാപിത നിയന്ത്രണം. പശ്ചിമേഷ്യൻ സംഘർഷത്തിത്തിന്റെ പശ്ചാത്തലത്തിൽ പാചകവാതക മേഖലയിൽ ഉടലെടുത്ത പ്രതിസന്ധിയുടെ മറവിലാണ് പുതിയ കണക്ഷനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. എണ്ണക്കമ്പനികൾ ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ പുതിയ കണക്ഷൻ നൽകാനാവില്ലെന്നാണ് ഏജൻസികളുടെ നിലപാട്. ഇത് പലപ്പോഴും ഉപഭോക്താക്കളും ഏജൻസി അധികൃതരും തമ്മിലെ വാക്കുതർക്കങ്ങളിലേക്കും നീങ്ങുന്നു. അതേസമയം, ജില്ലയിലെ ചില പ്രദേശങ്ങളിൽ ഗാർഹിക, വാണിജ്യ കണക്ഷനുകൾ യാതൊരു തടസ്സവും കൂടാതെ ലഭിക്കുന്നുമുണ്ട്. കൈമലർത്തി ഏജൻസികൾ പുതിയ കണക്ഷന്…

Read More

എല്‍ജിഎസ് പ്രിലിമിനറി പരീക്ഷക്കുള്ള ചോദ്യ പേപ്പര്‍ മാറി നല്‍കി, പിഎസ്‍സി പരീക്ഷ റദ്ദാക്കി

തിരുവനന്തപുരം: ചോദ്യ പേപ്പർ മാറി നല്‍കിയതോടെ പരീക്ഷ റദ്ദാക്കി പിഎസ്‍സി. ആലപ്പുഴയില്‍ ഇന്ന് നടന്ന ലാസ്‌റ്റ് ഗ്രേഡ് തസ്തികയിലെ പരീക്ഷയിലാണ് പിഴവുണ്ടായത്. ഉച്ചക്ക് ശേഷം നടക്കേണ്ട പരീക്ഷയുടെ ചോദ്യ പേപ്പർ രാവിലത്തെ പരീക്ഷക്ക് നല്‍കി. പിഴവിന് പിന്നാലെ, ഉച്ചക്ക് ശേഷമുള്ള പരീക്ഷ റദ്ദാക്കി. ഉദ്യോഗാർത്ഥികളുടെ എണ്ണം കൂടുതല്‍ ആയതിനാല്‍ രണ്ട് പരീക്ഷ നടത്തുകയായിരുന്നു. വിവിധ സ്ഥാപനങ്ങളിലേക്കുള്ള പ്രിലിമിനറി പരീക്ഷയാണ് നടത്തിയത്. പരീക്ഷ കഴിഞ്ഞ ശേഷമാണ് അബദ്ധം മനസ്സിലായത്. ഇതോടെ ഉച്ചക്ക് ശേഷമുള്ള പരീക്ഷ റദ്ദാക്കി. ആസൂത്രണ ബോർ‍ഡ്…

Read More

സംസ്ഥാനത്ത് മുട്ടവിലയിൽ വൻ വർധനവ്;
റെക്കോർഡുകൾ ഭേദിച്ച് വിലക്കയറ്റം

                                                              തിരുവനന്തപുരം: സംസ്ഥാനത്ത് മുട്ടവില വീണ്ടും കുതിച്ചുയരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ താറാവുമുട്ടയ്ക്ക് രണ്ടു രൂപ വര്‍ധിച്ചതോടെ വിപണിവില ഒന്നിന് 15 രൂപയിലെത്തി. ആറുമാസം മുന്‍പ് 11 രൂപയായിരുന്നു താറാവുമുട്ടയുടെ വില. കോഴിമുട്ടയുടെ വിലയും റെക്കോര്‍ഡ് ഉയരത്തിലാണ്. നാടന്‍ കോഴിമുട്ടയുടെ വില ഒന്നിന് 7 രൂപയില്‍ നിന്ന് 10 രൂപയായി ഉയര്‍ന്നു. തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന സാധാരണ കോഴിമുട്ടയ്ക്കും ഇപ്പോള്‍ 9 രൂപവരെയാണ് വില. വിലവര്‍ധനയ്ക്ക് പുറമെ മുട്ടയുടെ തൂക്കം ഗണ്യമായി കുറഞ്ഞതും ഉപഭോക്താക്കള്‍ക്ക്…

Read More

കാസര്‍കോട് ജില്ലയിലെ 2 സ്‌കൂളുകളില്‍ ജൂനിയർ വിദ്യാർത്ഥികളെ റാഗ് ചെയ്ത സംഭവം: പൊലീസ് കേസെടുത്തു

കാസർകോട്: കാസർകോട് ജില്ലയിലെ സ്‌കൂളുകളില്‍ റാഗിംഗ് കേസുകള്‍ കൂടുന്നു. പൈവളിഗെയില്‍ ഒൻപതാം ക്ലാസ് വിദ്യാർഥിയെ സീനിയർ വിദ്യാർഥികള്‍ റാഗ് ചെയ്തു. പരുക്കേറ്റ വിദ്യാർത്ഥിയെ മംഗല്‍പാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പൈവളിഗെ ഗവണ്‍മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയെയാണ് പത്താം ക്ലാസ് വിദ്യാർഥികള്‍ മർദിച്ചത്. ആക്രമണത്തില്‍ കുട്ടിയുടെ കഴുത്തിനും നെഞ്ചിനും പരുക്കേറ്റു. സ്കൂള്‍ വിട്ട് വരുമ്പോള്‍ പത്താം ക്ലാസ് വിദ്യാർഥികള്‍ കൂട്ടം ചേർന്ന് ആക്രമിക്കുകയായിരുന്നു. കുറ്റക്കായ വിദ്യാർഥികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പിടിഎയും സ്കൂള്‍ അധികൃതരും അറിയിച്ചു. വർധിച്ചു വരുന്ന…

Read More

ട്രെയിനിൽ പരിചയം നടിച്ച് ഒപ്പം കൂടി മൊബൈൽ ഫോൺ കവർന്ന പ്രതി അറസ്റ്റിൽ

പഴയങ്ങാടി വെങ്ങര സ്വദേശി പി വി വിജുവിനെയാണ് കണ്ണൂർ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്‌തത് കാസർകോട് മുളിയാർ സ്വദേശിയുടെ ഫോണാണ് കവർന്നത് കവർന്ന ഫോണുമായി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോഴാണ് പ്രതി പിടിയിലായത് ജി ആർ പി എസ് ഐ മനോജ്, ഇൻ്റലിജൻസിലെ സിനോജ് എന്നിവർ ചേർന്നാണ് കൺട്രോൾ റൂമിൻ്റെ സഹായത്തോടെ പ്രതിയെ പിടികൂടിയത്

Read More

‘ജന നായകൻ’ ആദ്യ ഷോ ജൂലൈ 23ന് 6 മണി മുതൽ; ബുക്കിങ് നാളെ ആരംഭിക്കും

ദളപതി വിജയിയുടെ അവസാന ചിത്രമെന്ന വിശേഷണത്തോടെ എത്തുന്ന ‘ജന നായകൻ’ കേരളത്തിൽ ജൂലൈ 23ന് രാവിലെ 6 മണിക്ക് ആദ്യ പ്രദർശനം ആരംഭിക്കും. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ജൂലൈ 18ന് വൈകിട്ട് 6:01 മുതൽ ആരംഭിക്കുമെന്ന് നിർമാതാക്കൾ അറിയിച്ചു. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയ മണി, മമിത ബൈജു എന്നിവരാണ് പ്രധാന താരങ്ങൾ.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial