Headlines

സ്കൂളുകളില്‍ കുട്ടികളെ വിളമ്പുകാരാക്കേണ്ട; പണിയുമെടുപ്പിക്കേണ്ട: വിലക്കുമായി സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം : സ്കൂൾ പരിപാടികളിൽ വിദ്യാർത്ഥികളെ പണിക്കാരാക്കിയാൽ അദ്ധ്യാപകർക്ക് പണി കിട്ടും. ഭക്ഷണം വിളമ്പാനും മറ്റ് സേവന പ്രവർത്തനങ്ങൾക്കും വിദ്യാർത്ഥികളെ ഉപയോഗിക്കുന്നത് വിലക്കി സംസ്ഥാന സർക്കാർ. ലംഘിച്ചാൽ അദ്ധ്യാപകർക്കെതിരെയും ഹെഡ്മാസ്റ്റർക്കെതിരെയും അച്ചടക്ക നടപടിയെടുക്കും. കുട്ടികളുടെ അന്തസിനും അവകാശങ്ങൾക്കും വിരുദ്ധമായ പ്രവണതയാണിതെന്നും ആത്മാഭിമാനത്തെ ബാധിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.അൺ എയ്ഡഡ് ഉൾപ്പെടെ എല്ലാ സ്‌കൂളുകൾക്കും വിലക്ക് ബാധകമാണ്. വ്യാപകമായി പരാതി ഉയർന്ന സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടൽ.വാർഷിക ആഘോഷങ്ങൾ, ഔദ്യോഗിക ചടങ്ങുകൾ, യാത്രഅയപ്പ് സമ്മേളനങ്ങൾ, വിവിധ ആഘോഷ പരിപാടികൾ എന്നിവയിൽ…

Read More

പവർക്കട്ട്: ഓക്സിജൻ മുടങ്ങി രോഗി മരിച്ചു; KSEBയിൽ വിളിച്ചപ്പോൾ എന്തുകൊണ്ട് ഇൻവെർട്ടർ മേടിച്ചില്ല എന്ന് മറുപടി

പവർക്കട്ടിനെത്തുടർന്ന് ഓക്സിജൻ കിട്ടാതെ രോഗി മരിച്ചെന്ന ആരോപണവുമായി ആരോഗ്യപ്രവർത്തക ചിത്ര അഭയ്. ഫേസ്ബുക്കിലൂടെയാണ് ദുരനുഭവം പങ്കുവെച്ചത്. ആശുപത്രിയിൽ നിന്നും ഓക്സിജന്റെ സഹായത്തോടെ വീട്ടിലേക്ക് ഡിസ്‌ചാർജ് ചെയ്‌ രോഗിയാണ് പവർക്കട്ടിനെ തുടർന്ന് ഓക്സിജൻ സഹായം നഷ്‌ടപ്പെട്ടതോടെ ജീവൻ നഷ്ടമായതെന്ന് ചിത്ര പറയുന്നു. അച്ഛൻ മിണ്ടുന്നില്ലെന്ന് പറഞ്ഞാണ് തനിക്ക് കോൾ വന്നതെന്നും അവിടെ എത്തുമ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നുവെന്നും ചിത്ര പങ്കുവെച്ചു.അർധരാത്രി 12 മണിയോടെ കറന്റ് പോവുകയും ഓക്‌സിജൻ ലെവൽ 39,40ലേക്ക് എത്തുകയും ചെയ്തതോടെ കെഎസ്ഇബി ഓഫീസിലേക്ക് വീട്ടുകാർ വിളിച്ചെന്നും എന്നാൽ…

Read More

കൈ വിറയ്ക്കുന്ന പൊലീസിന് എങ്ങനെ നീതി നടപ്പാക്കാനാവും ?
നിതിൻ രാജിന്റെ മരണം:പ്രതി റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ അതൃപ്തി അറിയിച്ച് ഹൈക്കോടതി

അഞ്ചരക്കണ്ടി ദന്തൽ കോളജിലെ വിദ്യാർത്ഥിയായിരുന്ന നിതിൻ രാജ് ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട കേസിൽ പ്രതി ഡോ. എം കെ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി. സുപ്രീംകോടതി മുൻകൂർ ജാമ്യം നിഷേധിച്ചിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതെന്തുകൊണ്ടാണെന്ന് ഹൈക്കോടതി ചോദിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യുന്നതിൽ പൊലീസിന് രണ്ട് നീതിയാണ്. കൈ വിറയ്ക്കുന്ന പൊലീസിന് എങ്ങനെ നീതി നടപ്പാക്കാനാവുമെന്നും ഹൈക്കോടതി ചോദിച്ചു.അന്വേഷണ ഉദ്യോഗസ്ഥൻ എഡിജിപി എച്ച് വെങ്കിടേഷിനെതിരെയും ഹൈക്കോടതി വിമർശനം ഉന്നയിച്ചു. പ്രതിയെ പിടിക്കാത്തതിൽ ഉത്തരവാദി എഡിജിപി എച്ച് വെങ്കിടേഷാണെന്ന്…

Read More

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ: പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

ചണ്ഡീഗഢ് :  ഹൈഡ്രജൻ എൻജിനുമായി കുതിക്കാൻ റെയിൽവേ. രാജ്യത്തെ ആദ്യ ഹൈഡ്രജൻ എൻജിൻ തീവണ്ടി വെള്ളിയാഴ്ച ഹരിയാണയിലെ ജിന്ദ് റെയിൽവേസ്റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്തു. ജിന്ദിനും സോനിപത്തിനും ഇടയിൽ 89 കിലോമീറ്റർ ദൂരത്തിലാണ് സർവീസ്. പൂർണമായും തദ്ദേശീയമായാണ് വികസിപ്പിച്ചത്. പരിസ്ഥിതിസൗഹൃദയാത്രയാണ് ഹൈഡ്രജൻ തീവണ്ടികളുടെ പ്രത്യേകത. ജിന്ദിൽ 14,700 കോടിയുടെ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും മോദി നടത്തും. ഹൈഡ്രജനും ഓക്‌സിജനും സംയോജിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിച്ചാണ് തീവണ്ടിയുടെ പ്രവർത്തനം. ഹൈഡ്രജൻ ഫ്യൂവൽ സെൽ സാങ്കേതികവിദ്യയാണ് ഉപയോഗപ്പെടുത്തുന്നത്.മലപ്പുറം…

Read More

ഒന്‍പതാം ക്ലാസ് മുതല്‍ മൂന്ന് ഭാഷ നിര്‍ബന്ധമാക്കാനുള്ള സിബിഎസ്ഇ തീരുമാനത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി സുപ്രിംകോടതി

ന്യൂഡല്‍ഹി: ഒന്‍പതാം ക്ലാസ് മുതല്‍ മൂന്ന് ഭാഷ നിര്‍ബന്ധമാക്കാനുള്ള സിബിഎസ്ഇ തീരുമാനത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി സുപ്രിംകോടതി. പത്താം ക്ലാസിലെ ബോര്‍ഡ് പരീക്ഷകള്‍ക്കായി തയ്യാറെടുക്കാന്‍ തുടങ്ങുന്ന ഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ പുതിയൊരു ഭാഷ അടിച്ചേല്‍പ്പിക്കുന്നത് കടുത്ത മാനസിക സമ്മര്‍ദ്ദത്തിന് കാരണമാകുമെന്ന് കോടതി നിരീക്ഷിച്ചു. തമിഴ്‌നാട്ടിലെ എല്ലാ ജില്ലകളിലും ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍ സ്ഥാപിക്കണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. സുപ്രിംകോടതി ജസ്റ്റിസ് ബിവി നാഗരത്‌നയുടെ ബെഞ്ചിന്റേതാണ് നിരീക്ഷണം.എട്ടാം ക്ലാസ് കഴിയുന്നതോടെ തന്നെ…

Read More

മതചടങ്ങുകളില്‍ യൂണിഫോം വേണ്ട’; ഡിജിപിയുടെ വിലക്ക് വിലക്കി ഹൈക്കോടതി

കൊച്ചി: മതചടങ്ങുകളില്‍ പൊലീസുകാര്‍ യൂണിഫോം ഇട്ട് പങ്കെടുക്കുന്നതിനെതിരായ ഡിജിപിയുടെ സര്‍ക്കുലര്‍ തടഞ്ഞ് ഹൈക്കോടതി. പൊലീസ് മേധാവിയുടെ സര്‍ക്കുലറില്‍ പരിശോധിക്കേണ്ട വിഷയങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കുലര്‍ തടഞ്ഞത്. പൊലീസ് മേധാവിയുടെ സര്‍ക്കുലറിനെതിരെ തിരുവനന്തപുരം സ്വദേശി ഡോ. പി.എസ് മഹേന്ദ്ര കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. ക്ഷേത്രങ്ങളിലെ പരമ്പരാഗത ചടങ്ങുകളിലും മറ്റും പൊലീസ് ഉദ്യോഗസ്ഥരുടെ ആചാരപരമായ പങ്കാളിത്തം നേരത്തെയുള്ളതാണ്. ഇത് തിരുവിതാകൂര്‍ കൊച്ചി രാജ്യങ്ങളുടെ ഭരണപരമ്പരയുമായി ബന്ധപ്പെട്ടിട്ട ചരിത്രപരമായ ആചാരമാണെന്നും ഹര്‍ജിയില്‍ ചുണ്ടിക്കാട്ടി. പല ക്ഷേത്ര ചടങ്ങുകളിലും പോലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നത് പരമ്പരാഗതമായി…

Read More

വിവാഹശേഷം സ്വർണം ഭർത്തൃവീട്ടുകാരെ ഏൽപ്പിക്കുമെന്ന് കരുതാനാകില്ല; പുതിയകാലത്തെ സ്ത്രീകൾക്ക് അതിനുള്ള അറിവുണ്ട്: കേരള ഹൈക്കോടതി

കൊച്ചി:വിവാഹം കഴിഞ്ഞയുടൻ പണവും സ്വർണാഭരണങ്ങളും സൂക്ഷിക്കാനായി സ്ത്രീകൾ ഭർത്താവിനെയോ ഭർത്തൃവീട്ടുകാരെയോ ഏൽപ്പിക്കുമെന്ന് കരുതാനാകില്ലെന്ന് കേരള ഹൈക്കോടതി. വിദ്യാസമ്പന്നരായ ഇന്നത്തെ തലമുറയിലെ സ്ത്രീകൾക്ക് തങ്ങളുടെ സമ്പത്ത് സ്വയം സൂക്ഷിക്കാനുള്ള അറിവും സ്വാതന്ത്ര്യവുമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കൂടാതെ, വിവാഹാഘോഷത്തിനായി ഇരുഭാഗവും മുടക്കുന്ന പണം പൊതുചെലവിന്റെ പരിധിയിൽ വരുന്നതായതിനാൽ, വിവാഹമോചന വേളയിൽ ഇത് പങ്കാളികളിൽ ആർക്കെങ്കിലും മടക്കിനൽകാൻ ഉത്തരവിടാനാകില്ലെന്നും കോടതി വ്യക്തമാക്കി. മൂവാറ്റുപുഴ കുടുംബകോടതി വിധിച്ച ഭീമമായ നഷ്ടപരിഹാര തുകയ്‌ക്കെതിരെ ഭർത്താവും കുടുംബവും സമർപ്പിച്ച ഹർജി ഭാഗികമായി അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഈ…

Read More

മുൻഗണനാ റേഷൻ കാർഡ് അപേക്ഷാ തീയതി നീട്ടി; ജൂലൈ 20 വരെ അപേക്ഷിക്കാം

                      സംസ്ഥാനത്തെ പൊതുവിഭാഗം (വെള്ള, നീല) റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് (പിങ്ക്) തരംമാറ്റുന്നതിനായി അപേക്ഷിക്കാനുള്ള സമയപരിധി ജൂലൈ 20 വരെ നീട്ടി. ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത, അർഹതയുള്ള മുൻഗണനേതര റേഷൻ കാർഡുടമകൾക്കാണ് ഇതിനുള്ള അവസരമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. അർഹരായ കാർഡുടമകൾക്ക് ആവശ്യമായ രേഖകൾ സഹിതം അക്ഷയ കേന്ദ്രങ്ങൾ വഴിയോ, സിവിൽ സപ്ലൈസ് വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ ecitizen.civilsupplieskerala.gov.in എന്ന സിറ്റിസൺ ലോഗിൻ പോർട്ടൽ മുഖേനയോ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

Read More

ഒന്നാം സമ്മാനം 30 കോടി, ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക; ഓണം ബമ്പര്‍ ടിക്കറ്റ് പുറത്തിറക്കി മുഖ്യമന്ത്രി

ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റ് പുറത്തിറക്കി. മുഖ്യമന്ത്രി വി.ഡി സതീശനാണ് ഓണം ബമ്പര്‍ ടിക്കറ്റ് പുറത്തിറക്കിയത്. 30 കോടി രൂപയാണ് ഒന്നാം സമ്മാനം. ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണിത്. ഈ മാസം 20 മുതല്‍ ഓണം ബമ്പര്‍ ടിക്കറ്റ് വിപണിയില്‍ ലഭിക്കും.‘സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാന തുക ഇത്തവണത്തെ ഓണം ബംപറിനാണ്. 30 കോടിയാണ് ഒന്നാം സമ്മാനം. തിരുവോണ ബംപര്‍ ടിക്കറ്റ് പുറത്തിറക്കുന്നു. ജൂലായ് 20 മുതല്‍ ടിക്കറ്റുകള്‍ വിപണിയില്‍…

Read More

നാഥനില്ലാ കളരിയായി സര്‍ക്കാര്‍ വിദ്യാലയങ്ങള്‍; സംസ്ഥാനത്തെ 248 സ്കൂളുകളില്‍ ഹെഡ്മാസ്റ്റര്‍മാരില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂളുകളില്‍ ഹെഡ്മാസ്റ്റർ നിയമനം വൈകുന്നത് വിദ്യാലയങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കുന്നു.നിലവില്‍ സംസ്ഥാനത്തെ 248 സർക്കാർ സ്കൂളുകളിലാണ് പ്രധാനാധ്യാപകരില്ലാതെ അക്കാദമിക്, ഭരണപരമായ കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്. സാധാരണയായി കൃത്യസമയത്ത് നടക്കേണ്ട പ്രമോഷൻ നടപടികള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് വൈകിപ്പിക്കുന്നതാണ് ഈ ഭരണസ്തംഭനത്തിന് പ്രധാന കാരണം. ഹെഡ്മാസ്റ്റർ നിയമന കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പ് വേണ്ടത്ര താല്പര്യം കാണിക്കുന്നില്ലെന്ന ശക്തമായ ആക്ഷേപമാണ് ഇതിനോടകം ഉയരുന്നത്. യഥാസമയം നടക്കേണ്ട പ്രമോഷൻ നടപടികള്‍ പൂർണമായും മരവിച്ച നിലയിലായതോടെ സ്കൂളുകളിലേക്കുള്ള പുതിയ നിയമനങ്ങളും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial