ധ്രുവ് റാഠിയും സിജെപി നേതാക്കളും മോചിതരായി
ന്യൂഡൽഹി: സിജെപി നേതാക്കളായ അഭിജീത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവരെയും യൂട്യൂബർ ധ്രുവ് റാഠിയെയും പോലീസ് കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ചു. കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റാണ് ഇവരെ വിട്ടയക്കാൻ ഉത്തരവിട്ടത്. ഇനി പ്രതിഷേധങ്ങളിൽ പങ്കെടുത്തോ സമാധാന അന്തരീക്ഷം തകർക്കുന്ന പ്രവർത്തനങ്ങളിൽ ഒരുവർഷത്തേക്ക് ഏർപ്പെടരുതെന്ന കർശന മുന്നറിയിപ്പോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇന്നലെ രാവിലെ 10.30 ഓടെ കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളെ 24 മണിക്കൂറിന് ശേഷമാണ് പോലീസ് വിട്ടയച്ചത്. ഒരു വർഷത്തേക്ക് സമാധാന അന്തരീക്ഷം തകർക്കുന്ന…

