യുവതിയുടെ ദേഹത്ത് തിളച്ച പാൽ ഒഴിക്കുകയും ഉപദ്രവിക്കുകയും ചെയ്ത സംഭവത്തിൽ പങ്കാളി പിടിയിൽ
തിരുവനന്തപുരം: യുവതിയുടെ ദേഹത്ത് തിളച്ച പാൽ ഒഴിക്കുകയും ഉപദ്രവിക്കുകയും ചെയ്ത സംഭവത്തിൽ പങ്കാളി പിടിയിൽ. പൊള്ളലേറ്റ നിലയിൽ യുവതി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. യുവതിക്കൊപ്പം താമസിച്ചിരുന്ന ആളെയാണ് പോലീസ് പിടികൂടിയത്. പറണ്ടോട് ആനപ്പെട്ടി തടത്തരികത്ത് വീട്ടിൽ മഹേഷ് (26) ആണ് അറസ്റ്റിലായത്. പറണ്ടോട് സ്വദേശിനിയായ യുവതിക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ഡിസംബർ 26ന് ആയിരുന്നു സംഭവം. ശരീരത്തിൽ തിളച്ച പാൽ ഒഴിച്ച് പൊള്ളിച്ച ശേഷം യുവാവ് 2 ദിവസം ചികിത്സ നിഷേധിക്കുകയും ചെയ്തു. എന്നാൽ പൊള്ളൽ ഗുരുതരമായതോടെ…

