മൂന്നാറിലെ സ്ഥിതി അപകടകരമാണെന്ന് ജില്ലാ കളക്ടർ
മൂന്നാര്‍: കനത്ത ചൂട് വർധിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി ഇടുക്കി ജില്ലാ ഭരണകൂടം രംഗത്തെത്തി. മുന്നാറിലെ സ്ഥിതി അപകടകരമാണെന്ന് ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് വ്യക്തമാക്കി. ഇവിടെ യു.വി ഇൻഡക്‌സ് 8 വരെ ഉയർന്നതായി അറിയിച്ചതോടെ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. എന്താണ് യു.വി ഇൻഡക്‌സ് അന്തരീക്ഷത്തിലെ അൾട്രാവയലറ്റ് കിരണങ്ങളുടെ തോത് അളക്കുന്നതിനുള്ള സൂചികയാണ് യു.വി ഇൻഡക്‌സ്. ഇത് 0 മുതൽ 11-ന് മുകളിലേക്കാണ് രേഖപ്പെടുത്തുന്നത്. 0–5: സാധാരണ, വലിയ അപകടമില്ല.6–7: യെല്ലോ അലർട്ട്.8–10: ഓറഞ്ച്…

