Headlines

കുഞ്ഞുങ്ങളെ അങ്കണവാടികളിൽ വരാൻ നിർബന്ധിക്കരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ കുഞ്ഞുങ്ങളെ അങ്കണവാടികളിൽ വരാൻ നിർബന്ധിക്കരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ. വേനൽ ചൂട് കണക്കിലെടുത്ത് കുട്ടികളെ നിർബന്ധിച്ചു അങ്കണവാടികളിൽ ഇരുത്തേണ്ടതില്ലെന്നും കുട്ടികൾക്ക് പോഷകാഹാരങ്ങൾ അവരുടെ വീടുകളിൽ എത്തിച്ചു നൽകാൻ നടപടി സ്വീകരിക്കണമെന്നും ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടു. പത്തനംതിട്ട നഗരസഭ മുൻ ചെയർമാനും ഡിസിസി വൈസ് പ്രസിഡണ്ടുമായ അഡ്വക്കേറ്റ് എ സുരേഷ് കുമാർ നൽകിയ പരാതിയിലാണ് ബാലാവകാശ കമ്മീഷന്റെ ഇടപെടൽ. ഷീറ്റ് ഉപയോഗിച്ച് മേൽക്കൂര നിർമിച്ചതും വായു സഞ്ചാരമില്ലാത്തതുമായ അങ്കണവാടികൾ തുറന്നു…

Read More

കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (വെള്ളിയാഴ്ച) അവധി

കൊല്ലം: ഉഷ്ണതരംഗ സാധ്യതയുള്ളതിനാൽ കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ച് ജില്ലാകളക്ടർ. അന്തരീക്ഷ താപനില 40 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. എന്നാല്‍ മുന്‍ നിശ്ചയിച്ചപ്രകാരമുള്ള പൊതുപരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും അവധി ബാധകമല്ല. സംസ്ഥാനത്ത് ഉഷ്ണതരംഗം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. കേരളത്തിൽ അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണ താപനിലയെക്കാൾ നാലര ഡിഗ്രിയിലധികം വ്യത്യാസം രേഖപ്പെടുത്തപ്പെടുകയും…

Read More

ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പ് കടിച്ചു; തിരുവനന്തപുരത്ത് എട്ടുവയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പുകടിയേറ്റ എട്ടുവയസുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം ചിറയിൻകീഴിലാണ് സംഭവം ദിലീപ് – അനു ദമ്പതികളുടെ മകൻ ദിക്ഷലാണ് മരിച്ചത്. ഇന്ന് രാവിലെ നാലുമണിക്കാണ് കുട്ടിയെ പാമ്പ് കടിച്ച വിവരം അറിഞ്ഞത്. ഉടൻ ചിറയിൻകീഴ് ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൂർഖൻ പാമ്പാണ് കടിച്ചത്. കുട്ടിയുടെ വീട്ടില്‍ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി

Read More

കൊളസ്ട്രോൾ കുറയ്ക്കാൻ 5 ലളിതമായ വഴികൾ!

എല്ലാവരുടെയും അറിവിലേക്കായി കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്ന വളരെ ലളിതവും എന്നാൽ ഫലപ്രദവുമായ 5 കാര്യങ്ങൾ താഴെ നൽകുന്നു: 1️⃣ നാരുകൾ അടങ്ങിയ ഭക്ഷണം: ഓട്‌സ്, ബാർലി, മുതിര, ചെറുപയർ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇവ ചീത്ത കൊളസ്ട്രോളിനെ ആഗിരണം ചെയ്യുന്നത് കുറയ്ക്കും. 2️⃣ പഴങ്ങളും പച്ചക്കറികളും: ദിവസവും കുറഞ്ഞത് രണ്ട് തരം പഴങ്ങളെങ്കിലും കഴിക്കുക (ഉദാഹരണത്തിന് ആപ്പിൾ, പേരയ്ക്ക). പച്ചക്കറികൾ വേവിച്ചോ അല്ലാതെയോ ഭക്ഷണത്തിന്റെ പകുതി ഭാഗമെങ്കിലും ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. 3️⃣ നല്ല കൊഴുപ്പ് തിരഞ്ഞെടുക്കാം: വറുത്തതും…

Read More

പട്ടാപ്പകൽ മോഷണം; വ്യാപാരിക്ക് നഷ്ടമായത് ഒന്നര ലക്ഷം

നാദാപുരം: കല്ലാച്ചി ടൗണിൽ പട്ടാപ്പകൽ നടന്ന മോഷണത്തിൽ വ്യാപാരിക്ക് നഷ്ടമായത് ഒന്നര ലക്ഷം രൂപ. ടൗണിലെ മലഞ്ചരക്ക് വ്യാപാരി തറവട്ടത്ത് താഴക്കുനി ടി.വി.കെ. കുഞ്ഞമ്മദ് ഹാജിയുടെ മലഞ്ചരക്ക് കടയിലാണ് മോഷണം നടന്നത്. ഉച്ചക്ക് വ്യാപാരി പള്ളിയിൽ പോയ സമയത്തായിരുന്നു മോഷണം. 12.35ന് മേശവലിപ്പ് പൂട്ടി കടയുടെ ഷട്ടർ താഴ്ത്തി പള്ളിയിൽ പോയതായിരുന്നു. തിരിച്ച് 12.55 ന് കടയിൽ തിരിച്ചെത്തിയപ്പോഴാണ് മേശവലിപ്പ് തകർത്ത് പണം കവർന്നത് ശ്രദ്ധയിൽ പെടുന്നത്. മേശയുടെ പൂട്ട് പൊളിച്ച് അതിനകത്തുണ്ടായിരുന്ന ഒന്നര ലക്ഷത്തോളം രൂപ…

Read More

2006 ലെ മാലേഗാവ് സ്ഫോടനക്കേസിലെ നാല് പ്രതികളെ ബോംബെ ഹൈക്കോടതി കുറ്റവിമുക്തരാക്കി

മുംബൈ: 2006 ലെ മാലേഗാവ് സ്ഫോടനക്കേസിലെ നാല് പ്രതികളെ ബോംബെ ഹൈക്കോടതി ബുധനാഴ്ച കുറ്റവിമുക്തരാക്കി. രാജേന്ദ്ര ചൗധരി, ലോകേഷ് ശർമ, ധൻ സിങ്, മനോഹർ റാം സിങ് നർവാരിയ എന്നിവരെയാണ് വെറുതെ വിട്ടത്. ചീഫ് ജസ്റ്റിസ് ശ്രീ ചന്ദ്രശേഖർ, ജസ്റ്റിസ് ശ്യാം ചന്ദക് എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതികൾക്കെതിരെ എൻഐഎ പ്രത്യേക കോടതി ചുമത്തിയ കുറ്റങ്ങൾ റദ്ധാക്കിയത് 2019 ജൂൺ മുതൽ ഇവർ ജാമ്യത്തിലായിരുന്നു. കേസിൽ പ്രതികൾക്കെതിരെ കൃത്യമായ തെളിവുകൾ ഹാജരാക്കുന്നതിൽ അന്വേഷണ ഏജൻസിക്ക് വീഴ്ച സംഭവിച്ചു എന്ന്…

Read More

സംസ്ഥാനത്ത് ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. ചൂട് വര്‍ധിച്ച സാഹചര്യത്തിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. പാലക്കാട് 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം ജില്ലയിൽ 39 ഡിഗ്രി വരെയും താപനില ഉയർന്നു. താപനില ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിവിധ ഇടങ്ങളിൽ നേരിയ ഒറ്റപ്പെട്ടെ മഴക്കും സാധ്യത ഉണ്ട്. തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാമെന്നും പൊതുജനങ്ങള്‍…

Read More

തൃശൂരില്‍ വെടിക്കെട്ട് നിര്‍മ്മാണ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം

തൃശൂര്‍: തൃശൂരില്‍ വെടിക്കെട്ട് നിര്‍മ്മാണ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരിക്കേറ്റു. പലരേയും തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ പരിക്കേറ്റതായാണ് വിവരം. ഇവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഉച്ച തിരിച്ച് 2.30 ഓടെയാണ് ആദ്യ സ്ഫോടന ശബ്ദം കേട്ടത്. തുടർന്ന് തുടർച്ചയായി സ്ഫോടനമുണ്ടാകുകയായിരുന്നു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ വീടുകളുടെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. തീ ഇതുവരെ നിയന്ത്രണവിധേയമായിട്ടില്ല. സാമ്പിള്‍ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനും വേണ്ടിയുളള ഒരുക്കങ്ങള്‍ നടന്ന തിരുവനമ്പാടിയുടെ വെടിക്കെട്ട് പുരയിലാണ്…

Read More

ലോൺ ആപ്പ് ഭീഷണിയെ തുടർന്ന് നാടുവിട്ട കോഴിക്കോട് വടകര സ്വദേശിയെ കണ്ടെത്തി

ലോൺ ആപ്പ് ഭീഷണിയെ തുടർന്ന് നാടുവിട്ട കോഴിക്കോട് വടകര സ്വദേശിയെ കണ്ടെത്തി. വിഷ്ണുവിനെ ആണ് പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തിയത്. 8 ദിവസത്തിന് ശേഷമാണ് യുവാവിനെ കണ്ടെത്തിയിരിക്കുന്നത്. ലോൺ ആപ്പ് ഭീഷണിക്ക് പിന്നാലെ ആണ് ആയഞ്ചേരി സ്വദേശി വിഷ്ണുവിനെ കാണാതായത്. നേത്രപതി എക്സ്പ്രസ്സിൽ യാത്ര ചെയ്യുന്നതിനിടെ ഇന്നലെ സഹോദരനെ വിഷ്ണു സഹയാത്രികൻ്റെ ഫോണിൽ നിന്ന് ബന്ധപ്പെട്ടിരുന്നു. ബന്ധുക്കളുടെ നിർബന്ധ പ്രകാരം വിഷ്ണു പയ്യന്നൂർ സ്റ്റേഷനിൽ ഇറങ്ങുകയായിരുന്നു. ലോൺ ആപ്പ് വഴിയും സ്വകാര്യ പണമിടപാട് സ്ഥാപനം വഴിയും…

Read More

പുതിയ ശസ്ത്രക്രിയ മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ശസ്ത്രക്രിയ പിഴവിൽ മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്. രോഗികൾക്ക് ശസ്ത്രക്രിയ വിവരങ്ങൾ അടങ്ങിയ റിസ്റ്റ് ബാൻഡ് ധരിപ്പിക്കണമെന്നും ശസ്ത്രക്രിയ നടത്തേണ്ട ശരീരഭാഗം മുൻകൂട്ടി അടയാളപ്പെടുത്തണമെന്നും  മാർഗരേഖയിൽ പറയുന്നു. ഓപ്പറേഷൻ തിയേറ്ററിൽ മൊബൈൽഫോൺ ഉപയോഗിക്കരുത്. ചെറുതും വലുതുമായ എല്ലാ ശസ്ത്രക്രിയകൾക്കും മാർഗ്ഗനിർദേശം ബാധകമാണെന്നും നിർദേശമുണ്ട്. ശസ്ത്രക്രിയയ്ക്ക് മുമ്പ് ഡോക്ടറും നഴ്സു‌ം രോഗിയുടെ ഐപി നമ്പർ, കേസ് റെക്കോർഡ് എന്നിവ പൂർത്തിയാക്കണം. വാർഡ് ഡോക്ടറും നഴ്‌സ് ഇൻ ചാർജ്ജും പ്രീ ഓപ്പറേറ്റീവ് ചെക്ക് ലിസ്റ്റ് പൂരിപ്പിച്ച് ഒപ്പിടണം, തീയേറ്റർ ചുമതലയുള്ള…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial