എത്തിയത് 51 ലക്ഷം തീർത്ഥാടകർ, 429 കോടി രൂപയുടെ വരുമാനം; ശബരിമലയില്‍ മകരവിളക്ക് ഒരുക്കങ്ങൾ പൂർത്തിയായി
പത്തനംതിട്ട : ശബരിമലയില്‍ മകരവിളക്ക് ഒരുക്കങ്ങൾ പൂർത്തിയായയാതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ ജയകുമാർ. ഈ മാസം 12 വരെ 51 ലക്ഷം തീർത്ഥാടകരാണ് എത്തിയതെന്നും 429 കോടി രൂപയുടെ വരുമാനമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ വ്യൂ പോയിന്‍റുകളിൽ കർശന സുരക്ഷ ഒരുക്കിയിട്ടുണ്ട്. അടുത്ത വർഷത്തേക്കുള്ള തയ്യാറെടുപ്പുകളും ആരംഭിച്ചിട്ടുണ്ട്. അടുത്ത മാസം 6ന് തിരുവനന്തപുരത്ത് അവലോകന യോഗം ചേരും. ഓരോ ഡിപ്പാർട്ട്മെന്‍റ് പ്രതിനിധികളെ പ്രത്യേകം കണ്ട് കാര്യങ്ങള് വിലയിരുത്തും. ഇക്കുറി പൊതുജനങ്ങൾക്ക് ഓൺലൈൻ വഴി…

