കാസർഗോഡ് നിർത്തിയിട്ട ഓട്ടോയിൽനിന്ന് 7 പവൻ സ്വർണം കവർന്ന കേസിൽ രണ്ടു പ്രതികൾ പിടിയിൽ.
കാഞ്ഞങ്ങാട്: കാസർഗോഡ് മാവുങ്കാലിൽ നിർത്തിയിട്ട ഓട്ടോയിൽനിന്ന് 7 പവൻ സ്വർണം കവർന്ന കേസിൽ രണ്ടു പ്രതികൾ പിടിയിൽ. കള്ളാർ ഒക്ലാവിലെ എ. സുബൈർ 23, ആവിക്കര കെ.എം.കെ ക്വാർട്ടേഴ്സിലെ കെ. മുഹമ്മദ് ആഷിഖ് എന്ന മൊഞ്ചത്തി ആഷിഖ് 28 എന്നിവരാണ് അറസ്റ്റിലായത്. മാവുങ്കാൽ സഞ്ജീവനി ആശുപത്രി പരിസരത്ത് നിർത്തിയിട്ട ഓട്ടോയിൽ നിന്നാണ് പ്രതികൾ സ്വർണം മോഷ്ടിച്ചത്. സംഭവത്തെ തുടർന്ന് നാട്ടിൽ നിന്ന് മുങ്ങിയ പ്രതികളെ ഇന്നലെയാണ് പൊലീസ് പിടികൂടിയത്. പ്രതികളെ ഞായറാഴ്ച കാഞ്ഞങ്ങാട്ടുനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കവർച്ചചെയ്ത…

