കല്ലമ്പലത്തെ DTDC കൊറിയർ സർവീസ് വഴിയെത്തിയ പാഴ്സലിൽ ലഹരി, കഞ്ചാവും എംഡിഎംഎയുമായി യുവാവ് പിടിയിൽ
കല്ലമ്പലം : കൊറിയർ സർവീസ് വഴി ലഹരിമരുന്ന് വിതരണം ചെയ്ത യുവാവ് പിടിയിൽ. ചാത്തൻപാറ സ്വദേശി അരുൺ (36) ആണ് പിടിയിലായത്. കല്ലമ്പലം ഡിടിഡിസി കൊറിയർ സർവീസ് വഴി ലഹരിമരുന്ന് വരുത്തി വിതരണം ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ഇയാൾ പിടിയിലായതെന്ന് പൊലീസ് പറയുന്നു. ഇയാളുടെ കൈയിൽ നിന്ന് 220 ഗ്രാം കഞ്ചാവും 0.03 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘത്തിന്‍റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് ഇയാൾ പിടിയിലായത്….

