Headlines

കൊല്ലത്ത് ചിറയിൽ നീന്തുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു.

കൊല്ലം: കൊല്ലത്ത് ചിറയിൽ നീന്തുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. ചക്കുവള്ളി പള്ളിശ്ശേരിക്കൽ ചിറയുടെ തെക്കതിൽ ബാബു ആണ് മരിച്ചത്. സുഹൃത്തുക്കളുമായി ബെറ്റ് വെച്ച് കുളത്തിൽ നീന്താനിറങ്ങിയാതായിരുന്നു ബാബു. നീന്തുന്നതിനിടെ ചിറയിൽ മുങ്ങിത്താഴുകയായിരുന്നു. ചിറ നീന്തികടന്ന് അക്കരെ പോയി തിരികെ വരാമെന്നായിരുന്നു ബാബു സുഹൃത്തുക്കളുമായി ബെറ്റ് വെച്ചത്. എന്നാൽ നീന്താൻ തുടങ്ങി നിമിഷങ്ങൾക്കകം തന്നെ ബാബു വെള്ളത്തിൽ താഴ്ന്നു പോവുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. ബാബു മുങ്ങിത്താഴുന്നതായി കണ്ട ഉടൻ തന്നെ സുഹൃത്തുക്കളും പരിസരവാസികളും ചേർന്ന്…

Read More

എസി ട്രെയിൻ കോച്ചിനുള്ളിൽ കത്തുന്ന എണ്ണവിളക്കും ചന്ദനത്തിരിയും ഉപയോഗിച്ച് പൂജ; യാത്രക്കാരന്റെ വീഡിയോ വൈറൽ, അന്വേഷണം ആരംഭിച്ച് റെയിൽവേ

ന്യൂഡൽഹി: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എയർകണ്ടീഷൻഡ് കോച്ചിനുള്ളിൽ കത്തുന്ന എണ്ണവിളക്കും ചന്ദനത്തിരിയും ഉപയോഗിച്ച് പൂജ നടത്തി യാത്രക്കാരൻ. സംഭവം വ്യാപകമായി പ്രചരിച്ചതോടെ ഇന്ത്യൻ റെയിൽവേ അന്വേഷണം ആരംഭിച്ചു. വീഡിയോ പ്രതിഷേധത്തിന് ഇടയാക്കി. എസി കോച്ചിന്റെ അപ്പർ ബർത്തിൽ ഇരിക്കുന്ന ഒരാൾ പ്രാർത്ഥനയ്ക്കിടെ എണ്ണവിളക്കും അഗർബത്തിയും കത്തിക്കുന്നത് കാണാം. യാത്രക്കാരുടെ സുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന ഈ സംഭവം റെയിൽവേ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടികൾ ആരംഭിച്ചത്. ഒരു മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോയിൽ, എസി കോച്ചിലെ മുകളിലെ ബർത്തിൽ ഇരുന്ന ഒരു യാത്രക്കാരൻ…

Read More

വാഹന മോഡിഫിക്കേഷൻ; പൊതുജനങ്ങളുടെയും വാഹനപ്രേമികളുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും തേടി എംവിഡി

തിരുവനന്തപുരം: വാഹന മോഡിഫിക്കേഷനും പേഴ്‌സണലൈസേഷനും സംബന്ധിച്ച് പൊതുജനങ്ങളുടെ അഭിപ്രായം തേടി കേരള മോട്ടോർ വാഹന വകുപ്പ് പ്രത്യേക സർവേ ആരംഭിച്ചു. വാഹനങ്ങളിൽ അനുവദിക്കാവുന്ന മാറ്റങ്ങൾ, നിലവിലെ നിയമങ്ങളുടെ പ്രായോഗികത, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവയെക്കുറിച്ചുള്ള നിർദേശങ്ങളും ആശങ്കകളും ശേഖരിക്കുകയാണ് സർവേയുടെ ലക്ഷ്യം. വാഹന മോഡിഫിക്കേഷനുകളുമായി ബന്ധപ്പെട്ട് വാഹനപ്രേമികൾ, ഉടമകൾ, വിദഗ്ധർ എന്നിവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും എംവിഡി തേടുന്നുണ്ട്. ലഭിക്കുന്ന പ്രതികരണങ്ങൾ വിശദമായി പരിശോധിച്ച ശേഷം നിലവിലെ മാർഗനിർദേശങ്ങളിൽ മാറ്റം വേണമോയെന്ന കാര്യത്തിലും നിയമപരമായ സാധ്യതകളിലും വകുപ്പ് തീരുമാനമെടുക്കും. റോഡ്…

Read More

സഞ്ജുവിന് ഒരു നീതി, അഭിഷേകിന് മറ്റൊരു നീതി’; ഇന്ത്യൻ ടീം സെലക്ഷനിലെ ഇരട്ടത്താപ്പിനെതിരെ തുറന്നടിച്ച് ശ്രീകാന്ത്

ടി20 ലോകകപ്പിലെ മിന്നും പ്രകടനത്തിന് ശേഷം വെറും മൂന്ന് മത്സരങ്ങളിലെ പരാജയത്തിന്‍റെ പേരില്‍ മലയാളി താരം സഞ്ജു സാംസണെ ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയതിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റനും മുന്‍ ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. അഭിഷേക് ശർമയ്ക്ക് ടീം മാനേജ്മെന്‍റ് നൽകുന്ന നീണ്ട പിന്തുണയും അവസരങ്ങളും എന്തുകൊണ്ട് ലോകകപ്പ് ഹീറോയായ സഞ്ജുവിന് നൽകുന്നില്ലെന്ന് ശ്രീകാന്ത് യുട്യൂബ് വീഡിയോയില്‍ ചോദിച്ചു.സിംബാബ്‌വെക്കെതിരായ മൂന്ന് മത്സരങ്ങളിൽ നിന്ന് വെറും 11 റൺസ് മാത്രം നേടിയ അഭിഷേകിന്റെ ഫോം ആശങ്കാജനകമാണെന്നും,…

Read More

വിശ്വാസവഞ്ചന പാടില്ല; പ്രതിഷേധക്കാരെ അറസ്‌റ്റ് ചെയ്യുന്നത് തുടർന്നാൽ വീണ്ടും പ്രക്ഷോഭം: സിജെപി

പ്രതിഷേധക്കാർക്ക് എതിരെ രാജ്യവ്യാപകമായി തുടരുന്ന പൊലീസ് നടപടികളിൽ സർക്കാരിന് താക്കീതുമായി സിജെപി. വാക്ക് സർക്കാർ പാലിച്ചില്ലെങ്കിൽ ശക്തമായ നടപടികളിലേക്ക് പോകുമെന്നാണ് പ്രതികരണം. അസം, ബംഗാൾ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രതിഷേധക്കാരെ അറസ്റ്റ‌് ചെയ്യുന്നത് തുടരുന്ന സാഹചര്യത്തിലാണ് സിജെപി നിലപാട് കടുപ്പിച്ചത്.പൊലീസ് നടപടി അവസാനിപ്പിച്ചെങ്കിൽ ശക്തമായ നടപടി സ്വീകരിക്കും. പൊലീസ് നടപടി ഉണ്ടാകില്ലെന്ന സർക്കാരിൻറെ ഉറപ്പിനെ തുടർന്നാണ് പ്രതിഷേധം പിൻവലിച്ചത്. ഉറപ്പിൽ നിന്നുള്ള മാറ്റം വിശ്വാസവഞ്ചനയാണ്. യുവാക്കൾ ഇത് അംഗീകരിക്കില്ല. വാഗ്ദാനങ്ങൾ നൽകുന്നതിലൂടെയല്ല, പാലിക്കുന്നതിലൂടെയാണ് സർക്കാരിന് വിശ്വാസ്യത ലഭിക്കുന്നതെന്നും…

Read More

വിവാദ പരാമർശത്തിൽ RSS നേതാവ് ടി ജി മോഹൻദാസിനെതിരെ അന്വേഷണം

ആർഎസ്എസ് നേതാവ് ടി ജി മോഹൻദാസിന്റെ വിവാദപരാമർശത്തിൽ നടപടി. സൈബർ സെൽ ഐജി പി പ്രകാശ് അന്വേഷിക്കും. എഐവൈഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോന്റെ പരാതിയിലാണ് അന്വേഷണത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകിയത്.

Read More

സഹകരണമേഖല യിൽ കേരളത്തിന്റെ സ്വന്തം വിമാനക്കമ്പനിക്ക് ചിറകുമുളക്കുന്നു

സഹകരണമേഖലയിൽ കേരളത്തിന്റെ സ്വന്തം വിമാന കമ്പനിക്ക് ചിറകുമുളയ്ക്കുന്നു. കേരള സിവിൽ ഏവിയേഷൻ ഡിവലപ്മെന്റ് സഹകരണസംഘം ലിമിറ്റഡ് എന്നാകും കന്പനിയുടെ പേര്. രജിസ്ട്രേഷൻ നടപടികൾ വെള്ളിയാഴ്‌ച തുടങ്ങും. സർക്കാർ പൂർണപിന്തുണ വാഗ്ദാനംചെയ്തിട്ടുണ്ടെന്നും ഏപ്രിലോടെ സർവീസ് തുടങ്ങാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും പദ്ധതിക്ക് ചുക്കാൻപിടിക്കുന്ന സഹകാരിയും കോഴിക്കോട് എം.വി.ആർ. കാൻസർ സെൻറർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനുമായ സി.എൻ. വിജയകൃഷ്ണൻ പറഞ്ഞു.സഹകരണമേഖലയിൽ കമ്പനി തുടങ്ങി വിമാനങ്ങൾ വാടകയ്ക്കെ‌ടുത്ത് സർവീസ് നടത്താനാണ് പദ്ധതി. ‘ Co Air ‘ എന്നപേരാണ് ഉദ്ദേശിക്കുന്നത്. വിജയകൃഷ്ണന്റെ നേതൃത്വത്തിൽ…

Read More

ബീഹാറിൽ പ്രതിഷേധകാർക്ക് നേരെ വെടിവെച്ച സംഭവം; പൊലീസുകാരനെ സസ്പെന്റ് ചെയ്തു

ബീഹാർ ബന്ധിൽ പ്രതിഷേധത്തിനായി വന്ന വിദ്യാർത്ഥികൾക്ക് നേരെ വെടിവെച്ച സംഭവത്തിൽ പൊലീസുകാരനെ സസ്പെന്റ് ചെയ്തു. ജൂലൈ 25 ന് ആയിരുന്നു സംഭവം.സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധത്തിൽ പലയിടങ്ങളിലും പൊലീസും വിദ്യാർത്ഥികളും ഏറ്റുമുട്ടലുകൾ ഉണ്ടായിരുന്നു.പരുക്കേറ്റ് പട്‌നയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന വിദ്യാർത്ഥികളുടെ ആരോഗ്യ നില തൃപ്‌തികരമാണ്. പരിക്കേറ്റവരിൽ 15 വയസ്സുളള ഒരു കുട്ടിയുമുണ്ടായിരുന്നു. കുട്ടിയുടെ കഴുത്തിലാണ് പരിക്കേറ്റെതെങ്കിലും ആരോഗ്യനിലയിൽ പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ബീഹാർ പൊലീസിൻ്റെ ഔദ്യോഗിക വിവരപ്രകാരം തോക്കുപയോഗിച്ച് വെടിയുതിർത്ത കോൺസ്റ്റബിളിനെതിരെയുളള കർശന നടപടിയുടെ…

Read More

മഞ്ഞ കാര്‍ഡിന് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 10 മുതല്‍, കിറ്റില്‍ 16 ഇനം സാധനങ്ങള്‍, ഓണച്ചന്ത ഓഗസ്റ്റ്‌ 8 മുതല്‍

തിരുവനന്തപുരം: ഈ വർഷത്തെ ഓണച്ചന്ത ഓഗസ്റ്റ്‌ 8 മുതല്‍ ആരംഭിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്. മഞ്ഞക്കാർഡ് ഉടമകള്‍ക്ക് ഓഗസ്റ്റ് 10 മുതല്‍ ഓണക്കിറ്റ് വിതരണം ആരംഭിക്കും.16 ഇനം സാധനങ്ങളാണ് ഓണക്കിറ്റില്‍ ഉണ്ടാവുക. ഓണം ട്രെഡ് ഫെയറുകളും ഓഗസ്റ്റ് 6 മുതല്‍ ആരംഭിക്കും. ഓണസദ്യക്കുള്ള എല്ലാ സാധനങ്ങളും കിറ്റിലുണ്ടാവുമെന്നാണ് ഭക്ഷ്യ വിതരണ മന്ത്രി വിശദമാക്കിയത്. കൂടുതല്‍ പേർക്ക് ഓണക്കിറ്റ് അടുത്ത വർഷം മുതല്‍ നല്‍കുമെന്നും മന്ത്രി വിശദമാക്കി. സംസ്ഥാനത്ത് വിലക്കയറ്റം പ്രതിസന്ധിയായി നില്‍ക്കുമ്പോഴാണ് പ്രഖ്യാപനം. സപ്ലൈകോ ഔട്ട് ലെറ്റുകളില്‍…

Read More

പൊലീസ് യൂണിഫോമിലല്ലാതെ വിദ്യാർഥികളെ ലാത്തികൊണ്ട് തല്ലിച്ചതച്ചവരുടെ വിവരങ്ങൾ ശേഖരിച്ച് സിജെപി

ജന്തർ മന്തറിലെ സമരത്തിനിടെ വിദ്യാർഥികളെ ലാത്തി കൊണ്ടടിച്ചവരുടെ വിവരങ്ങൾ ശേഖരിച്ച് സിജെപി. പൊലീസ് യൂണിഫോമിലല്ലാതെ അക്രമം അഴിച്ചുവിട്ടവരെ പറ്റിയുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്. ക്രിമിനൽ കേസുകളിൽ പ്രതികളായവരും ലാത്തിയുമായി മർദിക്കാനെത്തിയതായാണ് വിവരം.നെയിം ബോർഡ് വയ്ക്കാതെ യൂണിഫോം ധരിച്ചെത്തിയവരും വിദ്യാർഥികളെ മർദിക്കുകയുണ്ടായി. ആണി തറപ്പിച്ച ലാത്തിയുമായി മർദിക്കാൻ എത്തിയവരെയും കണ്ടെത്താൻ സിജെപി ശ്രമിക്കുന്നുണ്ട്. പ്രതിഷേധിക്കാനെത്തിയവരുടെ മുഖത്തടിച്ച സത്യം പണ്ഡിറ്റിനെ കണ്ടെത്തി കേസെടുക്കണമെന്ന് ടിഎംസി ആവശ്യപ്പെട്ടു.പ്രതിഷേധത്തിനിടെ ഏഴ് തവണ റാപ്പിഡ് ആക്ഷൻ ഫോഴ്സ‌് പെല്ലറ്റ് പ്രയോഗിച്ചെന്നാണ് റിപ്പോർട്ടുകൾ. അഞ്ച് തവണ പ്രതിഷേധക്കാർക്ക്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial