നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച രാജസ്ഥാനില്‍ ബിജെപി നേതാവ് അറസ്റ്റില്‍
ജയ്പൂര്‍: രാജ്യത്തെ ഏറ്റവും വലിയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് രാജസ്ഥാനില്‍ ബിജെപി നേതാവ് അറസ്റ്റില്‍. പ്രധാന പ്രതികളിലൊരാളായ ദിനേഷ് ബിന്‍വാള്‍ മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ഈ അറസ്റ്റ് വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ജയ്പൂര്‍ ജില്ലയിലെ ജംവ രാംഗഢ് സ്വദേശിയായ ബിജെപി നേതാവ് ദിനേഷ് ബിന്‍വാളും സഹോദരന്‍ മംഗിലാലും ഏപ്രില്‍ 26നും 27നും ഇടയില്‍ ഏകദേശം 30 ലക്ഷം രൂപയ്ക്കാണ് ചോദ്യപേപ്പര്‍ വാങ്ങിയതെന്ന് അന്വേഷണ…

