മലപ്പുറത്ത് സഹോദരിമാരുടെ ഏഴും നാലും വയസുള്ള കുട്ടികൾ മുങ്ങിമരിച്ചു
മലപ്പുറം: മലപ്പുറത്ത് മഞ്ചേരി പൂക്കോട്ടൂർ പിലാക്കലിൽ സഹോദരിമാരുടെ ഏഴും നാലും വയസുള്ള കുട്ടികൾ മുങ്ങിമരിച്ചു. ആദിൽ ഫിറാസ് (7), മുഹമ്മദ് ഫഹ്‌ലാൻ (4) എന്നിവരാണു മരിച്ചത്. മേൽമുറി ചേർതൊടി അഫ്സലിന്റെയും ഫെബിന റിൻസിയും മകനാണ് ആദിൽ ഫിറാസ്. കിഴിശേരി ആലിൻചുവട് അത്തിക്കോട് അബ്ദുൽ ജലീലിന്റെയും തസ്നിമയുടെയും മകനാണ് മുഹമ്മദ് ഫഹ്‌ലാൻ. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് പൂക്കോട്ടൂർ മാണിക്കംപാറ പരപ്പതോട്ടിൽ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ഫെബിനയുടെയും തസ്നിമയുടെയും പിതാവ് മാണിക്കംപാറ ഷിഹാബുദ്ദീന്റെ വീട്ടിലായിരുന്നു…

