തിരുവനന്തപുരം: 22കാരിയെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പനവൂർ പനയമുട്ടത്താണ് സംഭവം. അഭിരാമി (പാറു) എന്ന യുവതിയെയാണ് വീടിന് പുറത്തെ ഗോവണിയിലെ ഇരുമ്പ് കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
യുവതിയുടെ മരണം കൊലപാതകമാണോയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ശരത് (അയ്യപ്പൻ-30) ആണ് അഭിരാമിയുടെ ഭർത്താവ്. രണ്ടരവർഷം മുൻപായിരുന്നു ഇരുവരുടെയും വിവാഹം. ഇവർക്ക് ഒന്നരവയസ് പ്രായമുള്ല മകനുണ്ട്. അഭിരാമിയും ഭർത്താവും തമ്മിൽ നിരന്തരം കലം ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.

