നോമ്പ് തുറക്കാനിരുന്നവരുടെ ഇടയിലേക്ക് അമിത വേഗത്തിലെത്തിയ കാര്‍ പാഞ്ഞു കയറി പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. മക്കയിലാണ് സംഭവം. മഞ്ചേരി പുല്‍പ്പറ്റ എടത്തില്‍ പള്ളിയാളി പ്രദേശത്തെ സ്രാംബിക്കല്‍ മുഹമ്മദ് ബഷീര്‍ ആണ് മരിച്ചത്. ഇന്നലെ(വ്യാഴം) മക്ക സഹ്റത്തുല്‍ ഉംറ പള്ളി അങ്കണത്തിലാണ് ദാരുണമായ അപകടം. സംഭവത്തില്‍ ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റു.
അമിത വേഗത്തിലെത്തിയ കാര്‍ തെന്നി മാറി മറ്റൊരു വാഹനത്തില്‍ കൂട്ടിയിടിച്ച ശേഷം നോമ്പുതുറക്കാനിരുന്നവരുടെ ഇടയിലേക്ക് മറിയുകയായിരുന്നു. ട്രാഫിക് വകുപ്പും സൗദി റെഡ് ക്രസന്റും അപകടസ്ഥലത്തെത്തി പരുക്കേറ്റവരെ അല്‍ നൂര്‍ ആശുപത്രിയിലേക്ക് മാറ്റി, അപകടത്തിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ഒന്നിലേറെ പേര് മരിച്ചതായും പറയപ്പെടുന്നെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

