Headlines

വളർത്തു പോത്തിന്റെ കുത്തേറ്റു; കോഴിക്കോട് 65കാരൻ മരിച്ചു






കോഴിക്കോട്: വളർത്തു പോത്തിന്റെ കുത്തേറ്റ് വയോധികനു ദാരുണാന്ത്യം. കോഴിക്കോട് മാവൂരിലാണ് സംഭവം. പനങ്ങോട് കുളങ്ങര ഹസൈനാർ (65) ആണ് മരിച്ചത്.

പാടത്ത് തീറ്റിച്ച ശേഷം തിരികെ കൊണ്ടു വരുമ്പോൾ പോത്ത് ആക്രമിക്കുകയായിരുന്നു. ഒഴിഞ്ഞു മാറാൻ ഹസൈനാർ ശ്രമിച്ചെങ്കിലും വഴിയോടു ചേർന്നു വരമ്പിലേക്ക് ചേർത്തു പോത്ത് പലതവണ കുത്തുകയായിരുന്നു.

നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടർന്നു കഴിഞ്ഞ ആഴ്ച ഹസൈനാരുടെ വീട് ജപ്തി ചെയ്തിരുന്നു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: