മലപ്പുറം: ഗൃഹനാഥനെ കച്ചവട സ്ഥാപനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.നരണിപ്പുഴ സ്വദേശി അയ്യാരത്ത് വളപ്പിൽ വിജയൻ (63)ആണ് വീടിനടുത്തുള്ള തന്റെ കച്ചവട സ്ഥാപനത്തിൽ തൂങ്ങി മരിച്ചത്.ചൊവ്വാഴ്‌ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം.സംഭവം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും ചേർന്ന് വിജയനെ ചങ്ങരംകുളം സൺറൈസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.സ്ഥാപനത്തിൽ നിന്ന് പോലീസ് ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ബാധ്യത മൂലം ആത്മഹത്യ ചെയ്തതാണെന്നാണ് സൂചന.മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ചങ്ങരംകുളം പോലീസ് ഇൻക്വസ്റ്റ് നടത്തും. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ ചങ്ങരംകുളം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

