Newsകാട്ടാന ആക്രമണത്തിൽ മലപ്പുറത്ത് യുവാവ് മരിച്ചു. kerala14.in2 years ago01 mins മലപ്പുറം: കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു. മലപ്പുറം കരുളായി മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി (35) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴുമണിയോടെയായിരുന്നു മണിയെ കാട്ടാന ആക്രമിച്ചത്. ആദിവാസി ചോലനായ്ക്കര്‍ വിഭാഗത്തില്‍പ്പെട്ട ആളാണ്. മണിയുടെ മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലാണുള്ളത്. ഉള്‍വനത്തില്‍ വെച്ചായിരുന്നു കാട്ടാനയുടെ ആക്രമണം.വിവരം അറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി നെടുങ്കയത്ത് എത്തിച്ചു. അവിടെ നിന്നാണ് നിലമ്പൂര്‍ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ഗുരുതരമായി പരിക്കേറ്റ മണിയുടെ ജീവന് രക്ഷിക്കാനായില്ല Share on FacebookTweetFollow usShare this:TweetTelegramWhatsAppLike this:Like Loading... Post navigation Previous: തിരുവനന്തപുരത്ത് മാനസിക വിഭ്രാന്തിയുള്ള യുവാവ് വീടിന് തീ വെച്ചു; വീട് പൂർണമായും കത്തി നശിച്ചുNext: സിഡ്നി ടെസ്റ്റിൽ ഓസ്ട്രേലിയ വിജയിച്ചു; പരമ്പര 3 -1 ന് സ്വന്തമാക്കി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ Leave a Reply Cancel replyYou must be logged in to post a comment.
ജോലി തിരക്കിനിടെ വനിത ടിടിഇയുടെ മൊബൈൽ മോഷ്ടിച്ചു; കുപ്രസിദ്ധ മോഷ്ടാവിനെ കയ്യോടെ പൊക്കി റെയിൽവെ പൊലീസ് kerala14.in7 hours ago 0
16കാരിയടക്കം 3 കുട്ടികൾ ഷാപ്പിൽ നിന്നും കള്ളുകുടിച്ചു; യാത്രയ്ക്കിടെ പെൺകുട്ടി കുഴഞ്ഞുവീണു; കേസെടുത്ത് പൊലീസ് kerala14.in8 hours ago 0
വോട്ടര്‍ പട്ടിക കേസ്: സോണിയ ഗാന്ധിക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ ഉത്തരവിട്ട് കോടതി kerala14.in14 hours ago 0