ഹജ്ജ് 2026: കേന്ദ്ര ഹജ്ജ് കമ്മിറ്റി ഹജ്ജ് ട്രൈനർ, അപേക്ഷ ക്ഷണിച്ചു

കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ഹജ്ജ് ട്രൈനർമാരാകുന്നതിന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷ സൗകര്യം 2025 ഒക്ടോബർ 7 മുതൽ 2025 ഒക്ടോബർ 20 വരെ ഉണ്ടായിരിക്കുന്നതാണ്. വിശദ വിവരങ്ങൾ www.hajcommittee.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. താല്പര്യമുള്ളവർ നിശ്ചിത സമയത്തിനകം ഓൺലൈനിൽ അപേക്ഷ സമർപ്പിച്ച് ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യേണ്ടതാണ്.

അപേക്ഷകർ 25 നും 60 വയസ്സിനിടയിലുള്ളവരായിരിക്കണം, ഹജ്ജ് കർമ്മം നിർവഹിച്ചവരും, കർമ്മങ്ങളെ കുറിച്ച് നല്ല അറിവുള്ളവരുമായിരിക്കണം. ഇംഗ്ലീഷ്/ഹിന്ദി/ഉറുദു/പ്രാദേശിക ഭാഷയിൽ പരിജ്ഞാനമുള്ളവരായിരിക്കണം, ട്രൈനിംഗ് നടത്തുന്നതിന് മാനസികമായും ശാരീരികമായും പ്രാപ്തിയുണ്ടായിരിക്കണം, വലിയ സദസ്സുകളിൽ ട്രൈനിംഗ് ക്ലാസ് കൈകാര്യം ചെയ്യാൻ പ്രാപ്തിയുണ്ടായിരിക്കണം, കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം, വിവര സാങ്കേതിക വിദ്യ മുഖേന ലഭിക്കുന്ന പുതിയ മെസ്സേജുകൾ മനസ്സിലാക്കി തീർത്ഥാടകർക്ക് കൈമാറുന്നതിനുള്ള കഴിവ് ഉണ്ടായിരിക്കണം. കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റിന്റെയും (CBT), ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
ട്രൈനർ അപേക്ഷ സംബന്ധിച്ചും, തെരഞ്ഞെടുപ്പ് സംബന്ധിച്ചുമുള്ള കൂടുതൽ വിവരങ്ങൾക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ സർക്കുലർ നമ്പർ 12 കാണുക.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: