തിരുവനന്തപുരം:സിപിഐ ജില്ലാ കൗൺസിൽ അംഗമായ മീനാങ്കൽ കുമാറിനെ സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കാൻ ഇന്ന് സംസ്ഥാന കൗൺസിൽ അംഗം പി.എസ്.ഷൗക്കത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സിപിഐ ജില്ലാ കൗൺസിൽ യോഗം തീരുമാനിച്ചതായി ജില്ലാ സെക്രട്ടറി കൗൺസിൽ മാങ്കോട് രാധാകൃഷ്ണൻ അറിയിച്ചു .
ജില്ലാ കൗൺസിൽ യോഗത്തിൽ ദേശീയ കൗൺസിൽ അംഗം അഡ്വ.ജി.ആർ.അനിൽ, ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു


