മലപ്പുറം: മലപ്പുറത്ത് നിയന്ത്രണം വിട്ട ലോറി നിരവധി വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരി മരിച്ചു. മലപ്പുറം ചിനക്കൽ സ്വദേശി ഷാനവാസിൻ്റെ മകൾ 9 വയസ്സുകാരിയായ റീം ഷാനവാസ് ആണ് മരിച്ചത്. ഇന്ന് രാവിലെ കോട്ടക്കൽ പുത്തൂരിൽ ആയിരുന്നു അപകടം.
നിയന്ത്രണം വിട്ട ലോറി നിരവധി വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പത്തോളം പേർക്ക് പരിക്കേറ്റിരുന്നു.


