മലപ്പുറം: രഹസ്യ വിവരം ലഭിച്ചതിന് പിന്നാലെ നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. വില്പനക്കായി കൈവശം വെച്ച 9.4 ഗ്രാം എംഡിഎംഎയുമായാണ് യുവാവിനെ പിടികൂടിയത്. സംഭവത്തിൽ കാരക്കാപറമ്പ് സ്വദേശിയായ മാറാൻ തൊടിക ഖലീൽ(41) ആണ്. ഡാൻസാഫ് എസ്.ഐ കെ.ആർ. ജസ്റ്റിൻ്റെ പിടിയിലായ സംഘമാണ് പ്രതിയെ പിടികൂടിയത്. ഗ്രാമിന് 3,500 രൂപ നിരക്കിലാണ് ഇയാൾ എൻഡിഎംഎം കച്ചവടം ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു
സംഘം ചേർന്ന് ഉപയോഗിക്കാനും സൂക്ഷിക്കാനും എൻഡിഎംഎ കൈവശം വച്ചിരുന്നതായി പ്രതി പോലീസിന് മൊഴി നൽകി. ഇയാൾ സഞ്ചരിച്ചിരുന്ന ജീപ്പും ലഹരി വിൽപനയിലൂടെ നേടിയ 23,400 രൂപയും പോലീസ് കണ്ടെടുത്തു. എവിടെ നിന്നാണ് ഇയാൾക്ക് കിട്ടിയത് എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സി. പി.ഒ മാരായ സി.എം. മഹേഷ്, പി.പി. നിധേഷ്, ഡാൻസാഫ് അംഗങ്ങളായ അഭിലാഷ് കൈപ്പിനി, ആഷിഫ് അലി, ടി. നിബിൻദാസ് തുടങ്ങിയവർ ഉൾപ്പെട്ട സംഘമാണ് നടത്തിയ പരിശോധനയിൽ പ്രതിയെ പിടികൂടിയത്


