രാജപുരം: അബദ്ധത്തിൽ വിഷം ഉള്ളിൽ ചെന്നതിനെ തുടർന്ന് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. കാസർകോട് കോളിച്ചാൽ മൊട്ടയംകൊച്ചിയിലെ സജീവന്റെ ഭാര്യ ബി. പി. ശോഭന ആണ് മരിച്ചത്. 53 വയസായിരുന്നു.
വീട്ടിൽ എലിക്ക് വിഷം വയ്ക്കുന്നതിനിടെ അത് തെറിച്ച് ഒരു ഗ്ലാസിൽ വീണിരുന്നുവെന്നും ഈ ഗ്ലാസിൽ നിന്നാണ് ശോഭന വെള്ളം കുടിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു. പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ശോഭനയെ ഉടൻ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കണ്ണൂരിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
ആരോഗ്യനിലയിൽ പുരോഗതി കാണാതായതിനെ തുടർന്ന് പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.മക്കൾ: സനീഷ്, സചിത്ര.മരുമക്കൾ: ശാന്തി, സനീഷ്


